NEWS

മാപ്പപേക്ഷിച്ച് കെ.സുധാകരൻ; കോടതി അലക്ഷ്യക്കേസ് അവസാനിപ്പിച്ചു

കൊച്ചി: ഷുഹൈബ് വധക്കേസിൽ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശത്തിൽ കെ. സുധാകരൻ എം.പി കോടതിയിൽ നേരിട്ടെത്തി മാപ്പപേക്ഷിച്ചു. സുധാകരന്റെ നിരുപാധിക മാപ്പപേക്ഷ സ്വീകരിച്ച ഹൈക്കോടതി, അദ്ദേഹത്തിനെതിരായ കോടതി അലക്ഷ്യ നടപടികൾ അവസാനിപ്പിച്ചു. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ സുധാകരൻ നടത്തിയ പരസ്യവിമർശനമാണ് വിവാദമായത്. കോടതിയുടെ അന്തസിനെ ഹനിക്കുന്നതാണ് പരാമർശമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ജനാർദ്ദന ഷേണായ് നൽകിയ ഹർജിയിലാണ് ക്രിമിനൽ കോടതി അലക്ഷ്യ നടപടികൾ തുടങ്ങിയത്. നേരത്തെ സത്യവാങ്മൂലം വഴി മാപ്പപേക്ഷിച്ചിരുന്നെങ്കിലും നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.


Source link
NEWS

Read News

Read News✅

Back to top button