NEWS
ശബരിമലയിലെ ദോഷങ്ങൾ മാറാൻ മൂകാംബികയിലും കാസർകോട്ടും പ്രത്യേക പൂജ; ദൃശ്യങ്ങൾ പുറത്ത്

കാസർകോട്∙ ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും കാസർകോട്ടെ കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും പ്രത്യേക പൂജകൾ നടന്നു. കൊല്ലൂരിലെ പൂജകൾ വാക് ദോഷം മാറാനായിരുന്നു. മണി, നാരായം എന്നിവ സമർപ്പിച്ചായിരുന്നു പൂജ. കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കാർത്തിക പൂജയും കാണിക്ക സമർപ്പണവും നടന്നു. ക്ഷേത്രത്തിലെ പൂജയുടെ ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.2018 ല്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്നത്തിലാണ് ദോഷങ്ങളുണ്ടെന്ന് കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക പൂജകൾ നടത്തണമെന്ന് അന്നത്തെ ദേവപ്രശ്നത്തിൽ നിര്‍ദേശിച്ചിരുന്നു. പക്ഷേ, പൂജകള്‍ നടന്നില്ല.ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെ നിരവധി വിവാദങ്ങൾ ഉണ്ടായതോടെയാണ് മുൻപ് പറഞ്ഞ പൂജകൾ നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
Fashion ⏭️


