NEWS

അപകടമെന്ന് കരുതിയ തീപിടിത്തം 10000 രൂപ നല്‍കാതിരുന്നതിന്റെ പ്രതികാരം; കത്തിച്ചാമ്പലായത് 24 കോടിയുടെ തുണിത്തരങ്ങൾ


സൂറത്ത് ∙ ഗുജറാത്തിലെ സൂറത്തിലുള്ള വസ്ത്രവ്യാപാര കേന്ദ്രത്തിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തില്‍ വമ്പൻ ട്വിസ്റ്റ്. ദിവസവും ലക്ഷക്കണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന വ്യാപാര കേന്ദ്രത്തിലുണ്ടായ തീപിടിത്തം അപകടമാണെന്നായിരുന്നു നിഗമനമെങ്കിലും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതികാരമായിരുന്നുവെന്ന് തെളിഞ്ഞത്. സൂറത്തിലെ ശ്യാം സംഗിനി വസ്ത്രവ്യാപാര കേന്ദ്രത്തിലുള്ള ഒരു കടയുടെ ഉടമയും അവിടെ മുൻപ് അക്കൗണ്ടന്‍റായിരുന്ന വിനോദ് പണ്ഡിറ്റ് സാവ്‌ലെയും തമ്മിൽ 10000 രൂപ സംബന്ധിച്ച പ്രശ്നമാണ് 14 കടകളിലേക്ക് തീ പടരുകയും ഏകദേശം 24 കോടി രൂപയുടെ തുണിത്തരങ്ങൾ കത്തിച്ചാമ്പലാക്കുകയും ചെയ്ത പ്രതികാരത്തിലേക്ക് നയിച്ചത്.സ്ഥാപനത്തിലെ മുൻ അക്കൗണ്ടന്‍റ് വിനോദ് പണ്ഡിറ്റ് സാവ്‌ലെയാണ് തീപിടുത്തത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഏപ്രിൽ മുതൽ 639 ാം നമ്പർ കടയിൽ ഏകദേശം മൂന്നു മാസത്തോളം വിനോദ് ജോലി ചെയ്തിരുന്നു. അക്കൗണ്ടിങ് ജോലികൾ കൃത്യമായി കൈകാര്യം ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് ജൂണിൽ ഇയാൾക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. വിനോദിന്‍റെ ശമ്പളത്തിന്‍റെ ബാക്കിയായ 10000 രൂപ കടയുടമ കൊടുക്കാതിരുന്നതിനെ തുടർന്ന് ഇത് ചോദിച്ചപ്പോൾ അപമാനിച്ചതാണ് പ്രകോപനത്തിനു കാരണമെന്ന് വിനോദ് മൊഴി നൽകി.


Fashion ⏭️

Back to top button