NEWS

രക്ഷാപ്രവർത്തന കേസ് അട്ടിമറി : മൂന്ന് ഡിവൈഎസ്‌പിമാർക്കെതിരെ വകുപ്പുതല അന്വേഷണം

എം.ആർ. അജിത്കുമാർ,​ പൊലീസ് മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യത്തിൽ നിന്ന്

തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈ.എസ്.പിമാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ഡിവൈ.എസ്.പിമാരായ അരുൺ കെ.എസ്,​ കെ.പി. തോംസൺ ,​ സുനിൽ രാജ് എന്നിവർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. രക്ഷാപ്രവർത്തന കേസ് അന്വേഷിച്ച മൂന്ന് ഡിവൈ.എസ്.പിമാരുടെ മൊഴിയിലാണ് കേസന്വേഷണ അട്ടിമറി പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ സസ്പെൻഡ് ചെയ്തത്.

എ.ഡി.ജി.പിയുടെ നിർദ്ദേശ പ്രകാരം കേസ് രേഖകൾ മാറ്റിയതിൽ അന്വേഷണ ഉദ്യോഗസ്ഥർക്കും പങ്കുള്ളതിനാൽ വകുപ്പുതല അന്വേഷണം നേരിടണമെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ ഒരാഴ്ചയ്ക്കുള്ളിൽ ഡി.ജി.പി തീരുമാനിക്കണമെന്നും ആഭ്യന്തര സെക്രട്ടറി നിർദ്ദേശിച്ചു.
RELATED TOPICS: DYSP, KERALA POLICE, KERALA POLICE NEWS, MR AJITHKUMAR, RESCUE CASE

Read News ⏭️

Back to top button