NEWS
വ്യാജ രേഖകൾ ചമച്ച് പാസ്പോർട്ട്, പിന്നാലെ വിദേശയാത്രകൾ; ഛോട്ടാ രാജന് ഏഴ് വർഷം കഠിനതടവും പിഴയും

ചെന്നൈ ∙ വ്യാജരേഖകൾ ചമച്ച് തെറ്റായ പേരിൽ ഇന്ത്യൻ പാസ്‌പോർട്ട് കൈക്കലാക്കിയ കേസിൽ അധോലോക ഗുണ്ടാത്തലവൻ ഛോട്ടാ രാജന് ഏഴ് വർഷം കഠിനതടവും 55,000 രൂപ പിഴയും. ചെന്നൈയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം, വ്യാജരേഖകൾ അറിഞ്ഞുകൊണ്ട് സമർപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് ശിക്ഷ. നിലവിൽ തിഹാർ ജയിലിൽ മറ്റൊരു കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് ഛോട്ടാ രാജൻ.‘വിജയ കദം’ എന്ന വ്യാജപ്പേരിൽ ചെന്നൈ റീജിയണൽ പാസ്‌പോർട്ട് ഓഫിസിൽ നിന്ന് ഛോട്ടാ രാജൻ പാസ്‌പോർട്ട് സംഘടിപ്പിച്ചതായി കാണിച്ച് 2002 മാർച്ച് 19നാണ് സിബിഐ കേസ് റജിസ്റ്റർ ചെയ്തത്. തന്റെ വ്യാജ വിലാസവും പേരും സ്ഥാപിച്ചെടുക്കാൻ സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ രാജൻ വ്യാജമായി നിർമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
Fashion ⏭️


