NEWS

സ്റ്റേഷനറി കടയുടെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന; 5,200 പാക്കറ്റ് പിടിച്ചെടുത്തു


കോഴിക്കോട് ∙ രാമനാട്ടുകരയിൽ 5,200 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. വാടകവീട്ടിലും സ്കൂട്ടറിന്റെ ഡിക്കിയിലും ആയാണ് പുകയില ഉൽപന്നങ്ങൾ അടങ്ങിയ പാക്കറ്റുകൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രാമനാട്ടുകര അമ്പലക്കണ്ടി സ്വദേശി പള്ളിക്കര വീട്ടിൽ മുസ്തഫയെ (52) ഫറോക്ക് സ്റ്റേഷൻ എസ്ഐ എൻ.കെ.മിഥുന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ശനിയാഴ്ച ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. രാമനാട്ടുകര ഹെൽത്ത് സെന്ററിനു സമീപം നീലിത്തോട് പാലത്തിനടുത്ത് ഒരു വീട്ടിൽ ലഹരി വസ്തുക്കൾ ഉണ്ടെന്നു പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. തുടർന്ന് 6 ചാക്കിലായി സൂക്ഷിച്ച അയ്യായിരത്തോളം പാക്കറ്റ് പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു. വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിന്നു 180 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളും കണ്ടെത്തി. തുടർന്ന് സ്കൂട്ടറും പ്രതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.


Source link

Back to top button