NEWS
ബിജെപി ഫണ്ട് ക്രമക്കേട്, സംഘടനാ പ്രശ്നങ്ങൾ; കുത്തിനോവിക്കാതെ തിരുത്താൻ രാജീവ്

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് പാർട്ടിക്കു സൃഷ്ടിച്ച നാണക്കേടും ഗ്രൂപ്പ് വഴക്കിന്റെ വെല്ലുവിളികളും സംഘടനാപരമായ പാളിച്ചകളും കണക്കിലെടുത്തു തിരുത്തൽ നടപടികളുമായി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ. പുനഃസംഘടനയിലൂടെ ‘പ്രതി’കളെ പുറത്താക്കുന്നതിനു മുന്നോടിയായാണു തിരുത്തൽ. ആരെയും കുത്തിനോവിക്കാതെ മെല്ലെ ഒഴിവാക്കുന്നതാണു നയം.ഫണ്ട് ക്രമക്കേട് ആരോപണത്തിൽ അകപ്പെട്ടവരെ രാജീവ് ഉൾക്കൊള്ളുന്നില്ല. ഇവരെ യോഗങ്ങളിൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞദിവസം സംസ്ഥാന ഭാരവാഹികളുടെ യോഗം ഓൺലൈനായി ചേർന്നിരുന്നു. ആരോപണത്തിൽ അകപ്പെട്ട ഒരു നേതാവിന് യോഗത്തിന്റെ ലിങ്ക് അയച്ചുകൊടുത്തില്ല. ഔദ്യോഗിക കത്തിടപാടുകൾ നടത്തുന്ന നേതാവും നിരീക്ഷണത്തിലുണ്ട്. വരും ദിവസങ്ങളിൽ പ്രശ്നക്കാരെ ഒതുക്കി നിർത്തി മുന്നോട്ടുപോകാനാണു രാജീവിന്റെ തീരുമാനം.
Fashion ⏭️


