CINEMA

മധു സി. നാരായണൻ ചിത്രത്തിൽ ബേബി ജീനും, നസ്ലിനും സൗബിനും വീണ്ടും ഒരുമിക്കുന്നു

നസ്ലിൻ നായകനായി മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറും ബേബി ജീനും. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ സൗബിനും ബേബി ജീനും നിർണായക കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നത്.

അയൽവാസി, റിലീസിന് ഒരുങ്ങുന്ന ബാച്ചിലർ പാർട്ടിയുടെ രണ്ടാം ഭാഗം എന്നീ ചിത്രങ്ങളിൽ നസ്ലിനും സൗബിനും ഒരുമിച്ചതാണ്. ഇവരുമായി ബേബി ജീൻ ഒരുമിക്കുന്നത് ആദ്യം ആണ്. തുടരും എന്ന ചിത്രത്തിന്റെ സഹതിരക്കഥാകൃത്തായ കെ.ആർ. സുനിൽ ആണ് കഥ. ശ്യാം പുഷ്കരനും മുഹ്സിൻ പരാരിയും ചേർന്നാണ് തിരക്കഥ. സംഗീത പ്രാധാന്യം ഉള്ള ചിത്രം എന്നാണ് സൂചന. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം റെക്സ് വിജയൻ. ഡോ. അനന്തു പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. എസ്. അനന്തുവും, സൈലന്റ് ക്യാറ്റ് ഫിലിംസും ചേർന്നാണ് നിർമ്മാണം. 2019ൽ റിലീസ് ചെയ്ത ബ്ലോക് ബസ്റ്റർ ചിത്രം കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് മധു സി. നാരായണൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഷെയ്ൻനിഗം, ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരാണ് പ്രധാന വേഷം അവതരിപ്പിച്ചത്. ഏഴുവർഷത്തെ ഇടവേളയ്ക്കുശേഷമാണ്. മധു സി.നാരായണന്റെ രണ്ടാമത്തെ സിനിമ. ശ്യാം പുഷ്കരനായിരുന്നു കുമ്പളങ്ങിനൈറ്റ്സിന്റെ രചന. ഛായാഗ്രഹണം ഷൈജു ഖാലിദും. ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സ് വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറിൽ ഫഹദ് ഫാസിൽ, നസ്രിയ നസിം, ദിലീഷ് പോത്തൻ എന്നിവരായിരുന്നു നിർമ്മാണം.

സുഷിൻ ശ്യാം സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായി. നാലു സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടി തന്ന സിനിമ കൂടിയാണ് കുമ്പളങ്ങി നൈറ്റ്സ്. ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രം മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാർഡ് സമ്മാനിച്ചു.


Business ⏭️

Back to top button