NEWS
പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കു സൗജന്യമില്ല; ഇനി ഒരു ചർച്ചയ്ക്കും തയാറല്ലെന്നു ടോൾ കമ്പനി: നാട്ടുകാർക്ക് അമർഷം

വടക്കഞ്ചേരി ∙ കലക്ടറും എംപിയും എംഎൽഎമാരും എഡിഎമ്മും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നടത്തിയ സർവകക്ഷിയോഗ തീരുമാനങ്ങൾ അട്ടിമറിച്ചു പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കുള്ള സൗജന്യയാത്ര നിഷേധിക്കുന്നതായി പരാതി. ഇനി മുതൽ പ്രദേശവാസികൾക്കു സൗജന്യയാത്ര അനുവദിക്കില്ലെന്നാണു ടോൾ കമ്പനി പറയുന്നത്. പ്രതിമാസം 360 രൂപയുടെ പാസ് എടുത്താൽ എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാമെന്ന ആനുകൂല്യവും കമ്പനി പ്രഖ്യാപിച്ചു. ഇപ്പോൾ സൗജന്യ പാസിനുള്ള അപേക്ഷ കമ്പനി സ്വീകരിക്കുന്നില്ല. പ്രദേശവാസികളുടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഫാസ്ടാഗ് വഴിയും വാഹന നമ്പർ റീഡ് ചെയ്തും ടോൾ ഈടാക്കുകയാണു ടോൾ കമ്പനി. പ്രതിഷേധിക്കുന്നവരിൽ നിന്ന് സൗജന്യ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുകയും ഈടാക്കുന്ന തുക തിരിച്ചുനൽകുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ പ്രതിഷേധിച്ചാലും നടപടി എടുക്കുന്നില്ല.
Source link


