NEWS

‘ഞാൻ 4 മാസമായി റഷ്യയിൽ’; വിദ്യാർഥി പ്രതിഷേധത്തിൽ പ്രതിപ്പട്ടികയിലുള്ള യുവാവിന്റെ വെളിപ്പെടുത്തൽ – വിഡിയോ


പട്ന ∙ നീറ്റ്  ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ നടന്ന പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ട്, കഴിഞ്ഞ നാല് മാസമായി റഷ്യയിലുള്ള തന്നെ പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയതായി യുവാവിന്റെ വെളിപ്പെടുത്തൽ. കിഷൻഗഞ്ച് വാർഡ് 12 സ്വദേശിയായ മുഹമ്മദ് സദാഖത്ത് എന്ന യുവാവാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെ ഇത്തരത്തിൽ അവകാശപ്പെട്ടിരിക്കുന്നത്.‘‘ജൂലൈ 24ന് എൽആർപി ചൗക്കിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ പ്രതിഷേധം നടന്നിരുന്നു. ബഹാദൂർഗഞ്ച് ഭരണകൂടം ഈ കേസിൽ എന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഞാൻ കഴിഞ്ഞ നാല് മാസമായി റഷ്യയിലാണ്. എന്റെ പേര് ഈ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു’’ – മുഹമ്മദ് സദാഖത്ത് വിഡിയോയിൽ പറയുന്നു. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ വിഡിയോയുടെ വിശ്വാസ്യത സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പിടിഐ വ്യക്തമാക്കുന്നു.


Fashion ⏭️

Back to top button