NEWS

ഇന്നുമുതൽ എഐ  ക്യാമറകൾ  വഴി പെറ്റിയില്ല, ചലാനും  നൽകില്ല; പ്രതിഷേധം ശക്തമാക്കാൻ എംവിഡി സംഘടനകൾ

എഐ ക്യാമറ

തിരുവനന്തപുരം: പത്തനംതിട്ടയിലെ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം ശക്തമാക്കാൻ സംഘടനകൾ. ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കാനാണ് മോട്ടോർ വാഹനവകുപ്പിലെ സംഘടനകളുടെ തീരുമാനം. എംവിഡിയിലെ ജീവനക്കാരുടെ സംഘടനകളായ KAMVIA, KMVDGOA എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

ഇതിന്റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ച് ഓഫീസിലെത്തുമെന്നും ഇന്നുമുതൽ പെറ്റി പിരിക്കില്ലെന്നും എഎംവിഐമാർ അടക്കമുള്ള ഉദ്യോഗസ്ഥ‌‌ർ വകുപ്പിലെ വാഹനം ഓടിക്കില്ലെന്നും അറിയിച്ചു. ഓഗസ്റ്റ് 22ന് ഗതാഗത കമ്മിഷണറേറ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്താനും തീരുമാനമുണ്ട്. ഇന്ന് മുതൽ ചലാൻ നൽകുന്നതിൽ നിന്ന് വിട്ടുനൽകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

സംസ്ഥാന വ്യാപകമായി സീറോ ചലാൻ എന്നതാണ് ലക്ഷ്യം. എഐ ക്യാമറകൾ വഴിയുള്ള പെറ്റിയും ഉണ്ടാകില്ല. എഐ ക്യാമറ വഴിയുള്ള ചലാനുകൾക്ക് അംഗീകാരം നൽകേണ്ടത് എംവിഐമാരാണ്. ഇതിൽനിന്നും ഉദ്യോഗസ്ഥർ വിട്ടുനിൽകും. ഫെയ്സ് ആപ്പ് വഴി ഹാജർ നൽകില്ലെന്നും സംഘടനകൾ അറിയിച്ചിട്ടുണ്ട്.

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴചുമത്തിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. പിഴ ചുമത്തിയതിനെതിരെ ആറന്മുള എംഎൽഎ അബിൻ വർക്കി ഗതാഗതമന്ത്രിയോട് പരാതിപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് നടപടി ഉണ്ടായത്. ജീപ്പിനുമുന്നിലെ ആഡംബര ലൈറ്റുകൾക്ക് 5200 രൂപയാണ് പിഴ ചുമത്തിയത്. എംഎൽഎയുടെ നിർദ്ദേശപ്രകാരം യൂത്ത് കോൺഗ്രസ് ഈ തുക അടയ്ക്കുകയും ചെയ്തിരുന്നു.

English Summary

Kerala Motor Vehicle Department organizations are intensifying state-wide protests today following the suspension of Pathanamthitta officials. Suspensions stemmed from fining a flood relief vehicle, prompted by an MLA’s complaint. Protesters will wear black badges, implement a “zero challan” policy, and refuse approval for AI camera fines, significantly impacting department functions.
RELATED TOPICS: MVD PROTEST, ZERO CHALLAN KERALA, AI CAMERA CHALLAN, MOTOR VEHICLE DEPARTMENT, MVD EMPLOYEES PROTEST

Read News ⏭️

Back to top button