ഒമ്പതാം ക്ളാസുകാരിയുടെ പീഡന പരാതി വ്യാജം

പത്തനംതിട്ട: സഹപാഠികൾ ഉൾപ്പെടെ 11പേർ തന്നെ പീഡിപ്പിച്ചെന്ന ഒമ്പതാം ക്ളാസുകാരിയുടെ പരാതി വ്യാജമെന്ന് കൂടൽ പൊലീസ്. പെൺകുട്ടി ചൈൽഡ് ലൈൻ കൗൺസലറോടും പൊലീസിനോടും പറഞ്ഞ മൊഴിക്ക് വിരുദ്ധമായാണ് മജിസ്ട്രേറ്റിന് മൊഴി നൽകിയത്. ഇതോടെ കേസ് വിശദമായി അന്വേഷിക്കാൻ തീരുമാനിച്ച പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു.
സ്കൂളിലും സ്കൂളിലെ ബാത്ത്റൂമിലും സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലും വച്ച് പീഡനം നടന്നുവെന്ന പെൺകുട്ടിയുടെ മൊഴിയിൽ പൊലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത നാല് സഹാപാഠികളെയും പുറത്തുള്ള രണ്ടുപേരെയും ചോദ്യംചെയ്തു. പെൺകുട്ടി പറഞ്ഞ സമയങ്ങളിൽ പ്രതികളെന്നു സംശയിക്കുന്നവർ സ്ഥലത്തില്ലായിരുന്നുവെന്ന് വ്യക്തമായി. കൂടാതെ പെൺകുട്ടിയുടെ വൈദ്യപരിശോധനയിൽ പീഡനം നടന്നതിന്റെ സൂചനയില്ല.
പ്രണയ നൈരാശ്യത്തെ തുടർന്നാണ് പെൺകുട്ടി പീഡന പരാതി ഉന്നയിച്ചതെന്ന സംശയമുണ്ട്. എന്നാൽ,പ്രണയത്തെക്കുറിച്ച് പെൺകുട്ടി ഒന്നും പറഞ്ഞിട്ടില്ലെന്ന് കൂടൽ പൊലീസ് വ്യക്തമാക്കി. ഏതു സാഹചര്യത്തിലാണ് പെൺകുട്ടി പരാതിപ്പെട്ടതെന്ന് വ്യക്തമായ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം മുന്നാേട്ടുകൊണ്ടുപോകാനാണ് പൊലീസ് നീക്കം.
Source link
NEWS
Read News
Read News✅


