NEWS
‘അന്ന് ചെയ്ത ആ തെറ്റ് തിരുത്തിയല്ലോ എന്ന് ആശ്വാസം; നെഞ്ചിലെ ചൂടായിരുന്നു, പൊന്നുപോലെ കാക്കും’: ആ അമ്മ പറയുന്നു…

കോഴിക്കോട് ∙ പ്രസവിച്ച് എട്ടാം ദിവസം. കൂരിരുട്ടിൽ, രാത്രി അമ്മത്തൊട്ടിലിനു മുന്നിൽ ഞാൻ കുറേ സമയം കരഞ്ഞു നിന്നു. അവസാനമായി ഒരിക്കൽ കൂടി അവനു പാൽ കൊടുത്തു. രണ്ടു കവിളുകളിലും ഉമ്മ കൊടുത്തിട്ട് ചെവിയിൽ പറഞ്ഞു. ‘മോനേ അമ്മയ്ക്ക് ഇപ്പോൾ ഇതേ നിവൃത്തിയുള്ളു. എവിടെ പോയാലും എന്നെങ്കിലും ഒരിക്കൽ അമ്മ തിരിച്ചു വരും. മോനെ കൊണ്ടു പോകും’. പിന്നീട് ഓരോ ദിവസവും എന്റെ കുഞ്ഞ് ഇട്ട കുപ്പായങ്ങൾ നെഞ്ചിൽ ചേർത്താണു ഞാൻ ഉറങ്ങിയത്. നാലര മാസത്തിനു ശേഷം അവനെ ഏറ്റുവാങ്ങിയപ്പോൾ അന്ന് ചെയ്ത ആ തെറ്റ് തിരുത്തിയല്ലോ എന്ന ആശ്വാസം നെഞ്ചിലുണ്ട്. ’’ – അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചു പോയ മകനെ നാലര മാസം നീണ്ട നിയമപോരാട്ടത്തിനു ശേഷം തിരിച്ചെടുത്ത് ആ അമ്മ പറയുന്നു.കുഞ്ഞിനെ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് അമ്മ തന്നെ അധികൃതരുടെ മുന്നിൽ എത്തുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലായിരുന്നു കുഞ്ഞിന്റെ ഡിഎൻഎ ഫലം പോസിറ്റീവ് ആയതോടെയാണ് ഇന്നലെ കൈമാറിയത്. ‘‘എന്റെ അച്ഛനെയും അമ്മയെയും കണ്ട ഓർമയില്ല. ബന്ധുക്കളാണു വളർത്തിയത്. വിവാഹിതയായെങ്കിലും 2 വർഷത്തിനു ശേഷം വേർപിരിഞ്ഞു. അതിലൊരു മകനുണ്ട്. അടുത്ത കാലത്താണ് മറ്റൊരാളുമായി സ്നേഹത്തിലായത്. ഗർഭിണിയായെന്ന് അറിയാൻ വൈകി.
Fashion ⏭️


