NEWS
സൂക്ഷിച്ചില്ലെങ്കിൽ അക്കൗണ്ട് എഐ കൊണ്ടുപോകും! ‘മ്യൂസ് ഇമേജ്’ എന്ന മെറ്റയുടെ ഭീഷണിയെ തടയാം

ൻസ്റ്റഗ്രാമിൽ നിങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളും റീൽസും നിങ്ങളുടെ അനുവാദമില്ലാതെ തന്നെ മറ്റൊരാൾക്ക് എഐ ഉപയോഗിച്ച് മാറ്റിമറിക്കാൻ അനുവാദം നൽകുന്ന മെറ്റയുടെ പുതിയ ഫീച്ചറിനെതിരെ ആശങ്ക ശക്തമാകുന്നു. വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും ലഭ്യമാക്കിയിട്ടുള്ള ‘മ്യൂസ് ഇമേജ്’ (Muse Image) എന്ന പുതിയ എഐ ടൂളാണ് കടുത്ത സ്വകാര്യതാ ലംഘനമെന്ന വിമർശനത്തിന് വഴിവച്ചിരിക്കുന്നത്.യുഎസിൽ അവതരിപ്പിച്ചതിന് പിന്നാലെ ഇന്ത്യയിലെ ഫെയ്സ്ബുക്ക്, വാട്സാപ് മെസൻജർ, ഇൻസ്റ്റഗ്രാം ഉപഭോക്താക്കളിലേക്കും ഈ ഫീച്ചർ വൈകാതെ എത്തും. സംഭവത്തിൽ പരാതി ലഭിച്ചാൽ പുതിയ ഫീച്ചർ ഇന്ത്യയിലെ നിയമങ്ങൾക്ക് വിധേയമാണോ എന്ന് പരിശോധിക്കുമെന്ന് ഐടി മന്ത്രാലയ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.നിലവിൽ വാട്സാപ്പിലെ പുതിയ യൂസർനെയിം ഫീച്ചറുമായി ബന്ധപ്പെട്ടും, ഇൻസ്റ്റഗ്രാമിലെ സുരക്ഷാ വീഴ്ചകളുമായി ബന്ധപ്പെട്ടും മെറ്റ ഇന്ത്യയിൽ അന്വേഷണം നേരിടുന്നതിനിടയിലാണ് പുതിയ എഐ ഫീച്ചറും വിവാദത്തിലാകുന്നത്.
Source link


