NEWS
‘ജോലി സമ്മർദം’; മെഡിക്കൽ റപ്രസന്റേറ്റീവ് തൂങ്ങിമരിച്ചു

തിരുവനന്തപുരം ∙ മെഡിക്കൽ റപ്രസന്റേറ്റീവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുന്നയ്ക്കാമുകൾ വാർഡ് തമലം ശിവപ്രിയ വീട്ടിൽ പൊലീസ് ട്രെയ്നിങ് കോളജിലെ സബ് ഇൻസ്പെക്ടർ ബിജുവിന്റെ മകൻ ബി.മിഥുൻ (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സ്വകാര്യ ആയുർവേദ മരുന്ന് കമ്പനിയുടെ മെഡിക്കൽ റപ്രസന്റേറ്റീവാണ് മിഥുൻ. ജോലി സമ്മർദമാണോ മരണകാരണമെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൂജപ്പുര പൊലീസ് പറഞ്ഞു. വീട്ടുകാരുടെയും സഹപ്രവർത്തകരുടെയും മൊഴി രേഖപ്പെടുത്തും. മിഥുനിന്റെ ആത്മഹത്യ ജോലി സമ്മർദം കാരണമാണെന്നും കാരണക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള മെഡിക്കൽ ആൻഡ് സെയിൽസ് റപ്രസന്റേറ്റീവ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
Fashion ⏭️


