NEWS

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി; ഉത്തരവ് ഹൈക്കോടതി റദ്ദാക്കി


ചെന്നൈ∙ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകിയ തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിന്റെ ഉത്തരവുകൾ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് റദ്ദാക്കി.സമത്വവും തുല്യ അവസരവും ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനമാണ് ഉത്തരവെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം നിയമനങ്ങൾ അനുവദിക്കുന്നത് ഭാവിയിൽ സമാനമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് വഴിവയ്ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. 2025 സെപ്റ്റംബറിൽ ടിവികെ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ ദുരന്തത്തിൽ 41 പേർ കൊല്ലപ്പെട്ടിരുന്നു.പ്രതീക്ഷിച്ചതിലും ഏറെ ആളുകൾ സ്ഥലത്തേക്ക് എത്തി. വിജയിനെ കാണാൻ അദ്ദേഹത്തിന്റെ പ്രചാരണ വാഹനത്തിനടുത്തേക്ക് ജനം ഇരച്ചുകയറിയതോടെയാണ് അപകടമുണ്ടായത്. വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നിട്ടും മതിയായ സുരക്ഷയും ജനക്കൂട്ട നിയന്ത്രണവും ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് പൊലീസിനെയും ഭരണകൂടത്തെയുമാണ് ടിവികെ കുറ്റപ്പെടുത്തിയത്.


Fashion ⏭️

Back to top button