NEWS

കുവൈത്തിൽ വൈദ്യുതി, ശുദ്ധജല പ്ലാന്റിനു നേരെ വീണ്ടും ഇറാൻ ആക്രമണം


കുവൈത്ത് സിറ്റി∙ കുവൈത്തിലെ വൈദ്യുതി ഉൽപാദന, ജല ശുദ്ധീകരണ കേന്ദ്രത്തിനു നേരെ രണ്ടു ദിവസത്തിനിടെ രണ്ടാമതും ഇറാന്റെ ആക്രമണം. ആക്രമണത്തെ തുടർന്ന് കേന്ദ്രത്തിൽ വൻ തീപിടിത്തമുണ്ടായതായി കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. സംഭവത്തെ തുടർന്ന് ഒട്ടേറെ വൈദ്യുതി ഉൽപാദന കേന്ദ്രങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടു. പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനും വൈദ്യുതി വിതരണം സുഗമമാക്കുന്നതിനുമായി അധികൃതർ അടിയന്തര കർമപദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്.


Fashion ⏭️

Back to top button