NEWS
ഇരുട്ടിലാക്കില്ല അർജന്റീന–സ്പെയിൻ മത്സരം; വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം

തിരുവനന്തപുരം∙ സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം കാണാനുള്ള കെഎസ്ഇബിയുടെ ശ്രമങ്ങൾക്കു പച്ചക്കൊടി കാട്ടി റഗുലേറ്ററി കമ്മിഷൻ. ഒരു വർഷത്തേക്ക് 24 മണിക്കൂറും ലഭ്യമാകുന്ന 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 5.96 രൂപയ്ക്കു വാങ്ങാൻ കെഎസ്ഇബി റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. ഇതോടെ ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ ദിവസം മുടക്കമില്ലാതെ വൈദ്യുതി നൽകാൻ കഴിയുമെന്ന ആശ്വാസമാണ് കെഎസ്ഇബിക്കുള്ളത്.നാളെ മുതൽ ഒരു വർഷത്തേക്കാണ് കരാർ. വർഷം ഏകദേശം 140 കോടി യൂണിറ്റ് വാങ്ങാൻ 840 കോടിയോളം രൂപ ചെലവാകും. എൻടിപിസി, വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡ്, പവർ പ്ലസ് ട്രേഡിങ് സൊലൂഷ്യൻസ് ലിമിറ്റഡ് എന്നീ കമ്പനികളിൽനിന്ന് അടുത്തവർഷം ജൂലായ് 14 വരെയാണ് ൈവദ്യുതി വാങ്ങുന്നത്. പകൽ രണ്ടു രൂപയിൽ താഴെ നിരക്കിൽ വൈദ്യുതി ലഭ്യമാകുന്ന സാഹചര്യത്തിൽ ഈ വൈദ്യുതി ലഭിക്കുന്നതു നഷ്ടമാണെങ്കിലും 200 മെഗാവാട്ട് വൈദ്യുതി പീക്ക് സമയത്ത് ലഭിക്കാൻ മറ്റു മാർഗങ്ങളില്ലാത്ത സാഹചര്യത്തിലാണ് കെഎസ്ഇബി കരാറുമായി മുന്നോട്ടു പോകുന്നത്. ഇതിന് അനുമതി തേടിയുള്ള അപേക്ഷ, അടിയന്തര സാഹചര്യം പരിഗണിച്ചാണ് റഗുലേറ്ററി കമ്മിഷൻ ഇന്നു പരിഗണിച്ച് അനുമതി നൽകിയത്.
Fashion ⏭️


