BUSINESS
UPI: കേന്ദ്രം പിടിമുറുക്കി; എന്‍പിസിഐ വന്‍ മാറ്റങ്ങള്‍ സെപ്റ്റംബര്‍ 4 മുതല്‍, യുപിഐ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക

September 4 UPI Changes: ഭീം (Bhim), ജി പേ (Google Pay), ഫോണ്‍പേ (PhonePe), പേടിഎം (Paytm), ക്രെഡ് (Cred) പോലുള്ള യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ സ്വന്തം ഫോണ്‍ നമ്പര്‍ അപരിചിതരിലേക്ക് എത്തുമോ എന്ന ആശങ്ക ഇനി വേണ്ട. സെപ്റ്റംബര്‍ 4 മുതല്‍ നിലവില്‍ വരുന്ന പുതിയ യുപിഐ പരിഷ്‌കാരങ്ങളിലൂടെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമാകും. കേന്ദ്ര സര്‍ക്കാറിന്റെ ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ (DPDP) നിയമത്തിന്റെ ഭാഗമായി ഉപയോക്താക്കളുടെ പ്രൈവസി ഉറപ്പാക്കാന്‍ നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) ബാങ്കുകള്‍ക്കും, യുപിഐ ആപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരാനിരിക്കുന്ന പ്രധാന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും മനസിലാക്കാം.എന്തൊക്കെയാണ് പുതിയ മാറ്റങ്ങള്‍?ഫോണ്‍ നമ്പര്‍ മാസ്‌കിംഗ് ( Phone Number Masking ) ആണ് വരുന്ന പ്രധാന മാറ്റം. യുപിഐ വഴി പണമടയ്ക്കുമ്പോഴോ, പണം സ്വീകരിക്കുമ്പോഴോ നിങ്ങളുടെ മുഴുവന്‍ ഫോണ്‍ നമ്പറും മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കില്ല. ഫോണ്‍ നമ്പറിന്റെ അവസാന 4 അക്കങ്ങള്‍ മാത്രമാകും ദൃശ്യമാകുക (ഉദാഹരണത്തിന്: ******1234).ലോകം മുഴുവന്‍ തരംഗമായി കൊണ്ടിരിക്കുന്ന ക്യൂആര്‍ കോഡ് പേയ്മെന്റുകളിലും കൂടുതല്‍ സുരക്ഷ വരികയാണ്. കടകളില്‍ കയറി ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം അടയ്ക്കുമ്പോള്‍ വ്യാപാരികളുടെ ആപ്പില്‍ നിങ്ങളുടെ മുഴുവന്‍ ഫോണ്‍ നമ്പര്‍ തെളയില്ല.യൂസര്‍നെയിം അധിഷ്ഠിത UPI ID മറ്റൊരു സവിശേഷതയാണ്. നിലവില്‍ ഫോണ്‍ നമ്പര്‍ ചേര്‍ത്തുള്ള യുപിഐ ഐഡികളാണ് ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. എന്നാല്‍ ഇനിമുതല്‍ പേര്/ യൂസര്‍നെയിം വെച്ചുള്ള യുപിഐ ഐഡികള്‍ (‘username@upi` അല്ലെങ്കില്‍ ‘name@bank`) പ്രൊമോട്ട് ചെയ്യാനും, അത് ഡിഫോള്‍ട്ടാക്കാനും ആപ്പുകളോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.വ്യക്തിഗത വിവരങ്ങള്‍ പുറത്തുപോകുന്നത് തടയാനും, അപരിചിതരില്‍ നിന്നുള്ള സ്പാം കോളുകള്‍, സന്ദേശങ്ങള്‍, തട്ടിപ്പുകള്‍ എന്നിവ ഒഴിവാക്കാനുമമാണ് പുതിയ മാറ്റങ്ങള്‍ വഴി ലക്ഷ്യംവയ്ക്കുന്നത്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഫോണ്‍ നമ്പര്‍ പൂര്‍ണ്ണമായി കാണാന്‍ കഴിയില്ല എന്നതിനാല്‍, പണം അയയ്ക്കുന്നതിന് മുമ്പ് സ്വീകരിക്കുന്ന ആളുടെ പേര് സ്‌ക്രീനില്‍ കൃത്യമായി പരിശോധിക്കുക. നിങ്ങളുടെ ഫോണ്‍ നമ്പര്‍ പൂര്‍ണ്ണമായി രഹസ്യമാക്കി വെക്കുന്നതിന് ആപ്പുകളില്‍ ലഭ്യമായ Custom Username UPI ID സൃഷ്ടിക്കേണ്ടതുണ്ട്. ആപ്പുകള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യുക. സെപ്റ്റംബര്‍ 4-ന് മുമ്പായി നിങ്ങളുടെ മൊബൈലിലെ യുപിഐ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നോ, ആപ്പ് സ്റ്റോറില്‍ നിന്നോ അപ്ഡേറ്റ് ചെയ്യുക. മുകളില്‍ പറഞ്ഞ മാറ്റങ്ങള്‍ ആപ്പുകളുടെ സിസ്റ്റത്തില്‍ സ്വയം അപ്ഡേറ്റ് ആകുന്നതാണ്. ഇത്തരം നടപടികള്‍ക്ക് എന്ന പേരില്‍ നിങ്ങളുടെ യുപിഐ പിന്‍, ഒടിപി എന്നിവ ആവശ്യപ്പെട്ട കോളുകളോ, മെസേജുകളോ വന്നാല്‍ അവ പൂര്‍ണ്ണമായും ഒഴിവാക്കുക.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വിവരങ്ങളും, റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കി മാത്രമാണ്.)
Read News


