NEWS

അജിത്കുമാറിനെതിരെ ആഭ്യന്തര വകുപ്പ് നടപടിക്ക്; നിയമോപദേശം തേടി, സസ്പെൻഷനടക്കം പരിഗണനയിൽ


തിരുവനന്തപുരം ∙ ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസിൽ എ‍ഡിജിപി എം.ആർ.അജിത്കുമാറിനെതിരെ വകുപ്പുതല നടപടിയിലേക്ക് ആഭ്യന്തര വകുപ്പ് നീങ്ങുന്നു. സസ്പെൻഷൻ അടക്കം പരിഗണനയിലുണ്ട്. ഇതിനു മുന്നോടിയായി ഡിജിപി റാവാഡ എ.ചന്ദ്രശേഖർ നിയമോപദേശം തേടി. നടപടിയെടുക്കും മുൻപ് അജിത്കുമാറിൽനിന്നു ഡിജിപി വിശദീകരണം തേടും. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികളെ രക്ഷിക്കാൻ വഴിവിട്ട് ഇടപെട്ടെന്ന ആരോപണം നേരിടുന്ന ഉന്നത ഉദ്യോഗസ്ഥനെതിരായ നടപടി പിഴവില്ലാത്തവിധമാക്കാനാണ് നിയമോപദേശം തേടിയത്.ബവ്കോ എംഡിയായ അജിത്കുമാറിന് ഈ മാസമവസാനം ഡിജിപി റാങ്കിലേക്കു സ്ഥാനക്കയറ്റം ലഭിക്കാനിരിക്കുകയാണ്. അതിനു മുൻപ് ആഭ്യന്തര വകുപ്പിന്റെ നടപടിയുണ്ടാകുമെന്നാണു സൂചന. അജിത്കുമാറിന്റെ ഓഫിസിൽ ജോലിചെയ്തിരുന്ന 2 ഗ്രേഡ് എസ്ഐമാരുടെ അനധികൃത ഇടപെടലും കേസന്വേഷിച്ച എസ്ഐടി കണ്ടെത്തിയിരുന്നു. ഇവർക്കെതിരെയും വകുപ്പുതല നടപടി വരും.കെ.സി.വേണുഗോപാൽ എംപി, എഐസിസി സംഘടനാ ജനറൽ സെക്രട്ടറി


Source link

Back to top button