NEWS

കാലാവസ്ഥ ഇനിയും മാറും; പശ്ചിമ ബംഗാളിനും ബംഗാൾ ഉൾക്കടലിനും  മുകളിലായി ചക്രവാതച്ചുഴി, ഒപ്പം കള്ളക്കടൽ പ്രതിഭാസം

കടൽ തീരത്തേക്ക് ആഞ്ഞടിക്കുന്നു. കോഴിക്കോട് ചെട്ടിക്കുളത്തുനിന്നുള്ള ദൃശ്യം (ഫയൽ ചിത്രം)

തിരുവനന്തപുരം: ഗംഗാതീര പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി ഗംഗംഗാതീര പശ്ചിമ ബംഗാളിനും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഇക്കാരണങ്ങളാൽ

കേരളത്തിൽ ഓഗസ്റ്റ് ഏഴുമുതൽ 11 വരെയുള്ള ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ആഗസ്റ്റ് ഏഴ്, എട്ട് തീയതികളിൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലയിലെ തീരങ്ങളിൽ ഓഗസ്റ്റ് ഏഴ് വൈകുന്നേരം 05.30 വരെ 1.1 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഓഗസ്റ്റ് ഏഴ് രാത്രി 11.30വരെ കന്യാകുമാരി തീരത്ത് 1.4 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

English Summary

The India Meteorological Department warned of heavy rain in Kerala from August 7–11 due to cyclonic circulations over West Bengal, Bangladesh, and the Bay of Bengal. A low-pressure area is likely to form within 24 hours. Strong winds of 40–50 km/h, gusting up to 60 km/h, are expected along the Kerala–Lakshadweep coast on August 7–8.
RELATED TOPICS: KERALA RAIN WARNING, HEAVY RAIN KERALA, IMD KERALA, KERALA MAZHA MUNNARIYIPPU, BENGAL BAY LOW PRESSURE

Read News ⏭️

Back to top button