NEWS
‘പ്രതിപക്ഷ നേതാവിനെ എടുത്തെറിഞ്ഞു; രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് അടിയന്തരാവസ്ഥ’

കൊച്ചി ∙ രാജ്യത്ത് ഇപ്പോൾ നടക്കുന്നത് അടിയന്തരാവസ്ഥ തന്നെയാണെന്ന് നടൻ ജോജു ജോർജ്. ഡൽഹിയിലെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എറണാകുളം മഹാരാജാസ് കോളജിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ പ്രതികരിച്ച കുട്ടികളുടെ തലതല്ലി പൊളിക്കുകയും ലോക്സഭാ പ്രതിപക്ഷ നേതാവിനെ പൊലീസ് എടുത്തെറിയുകയും ചെയ്യുന്നത് അടിയന്തരാവസ്ഥയാണെന്നു ജോജു ജോർജ് പറഞ്ഞു. ഭീകരമായ അന്തരീക്ഷം ആരംഭിച്ചു കഴിഞ്ഞു. അതിനെതിരെ പ്രവർത്തിച്ച രാജ്യത്തെ യുവജനങ്ങൾക്ക് വലിയ കയ്യടി നൽകുന്നു. യുവജന പ്രക്ഷോഭങ്ങൾ ഒരിക്കലും തളർന്നിട്ടില്ല എന്ന ചരിത്രം അവർ ഓർമപ്പെടുത്തുന്നതായും ജോജു ജോർജ് പറഞ്ഞു.
Fashion ⏭️


