NEWS
നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ്; ഇന്ത്യ-യുഎസ് പങ്കാളിത്തം ശക്തമാക്കും

ന്യൂഡൽഹി ∙ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളും ഇന്ത്യ-യുഎസ് പങ്കാളിത്തം വികസിപ്പിക്കുന്നതിനെക്കുറിച്ചും ഇരു രാഷ്ട്ര നേതാക്കളും തമ്മിൽ ആശയവിനിമയം നടത്തി.”യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിൽനിന്നും ഫോൺ കോൾ ലഭിച്ചു. ഇന്ത്യയും-യുഎസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനുള്ള വഴികൾ ഞങ്ങൾ ചർച്ച ചെയ്തു,” യുഎസ് വൈസ് പ്രസിഡന്റുമായുള്ള സംഭാഷണത്തെ കുറിച്ച് പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. സംഭാഷണത്തിനിടെ, വാൻസ്– ഉഷ ദമ്പതികള്‍ക്ക് അടുത്തിടെ ജനിച്ച മകന് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു.
Fashion ⏭️


