NEWS

ഗാസയിൽ ഇസ്രയേൽ ബോംബിങ്; 4 വയസ്സുകാരൻ ഉൾപ്പെടെ 2 പേർ കൊല്ലപ്പെട്ടു


ജറുസലം ∙ ഗാസയിൽ ഇസ്രയേൽ ബോംബാക്രമണങ്ങളിൽ 4 വയസ്സുകാരൻ ഉൾപ്പെടെ 2 പലസ്തീൻകാർ കൊല്ലപ്പെട്ടു. 7 പേർക്കു പരുക്കേറ്റു. സവൈദയിലെ കെട്ടിടത്തിനുനേരെയുണ്ടായ ആദ്യ ബോംബാക്രമണത്തിലാണു നാലുവയസ്സുകാരൻ മരിച്ചത്. തൊട്ടടുത്ത നുസുറത്ത് അഭയാർഥി ക്യാംപിലാണ് രണ്ടാമത്തെ ആക്രമണം. കഴിഞ്ഞ വർഷം ഒക്ടോബറിൽ വെടിനിർത്തൽ നിലവിൽ വന്നശേഷവും ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ ഇതുവരെ 1280 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്.


Fashion ⏭️

Back to top button