SPORTS

അറിയില്ലെങ്കിൽ വിധിക്കാൻ നിൽക്കരുത്, ഇന്ത്യയ്ക്ക് മറുപടിയുണ്ടാകണം: പുറത്താകലിലെ രോഷപ്രകടനത്തെ ന്യായീകരിച്ച് ജയ്സ്വാൾ


ന്യൂഡൽഹി∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം ലങ്കൻ പേസർ അസിത ഫെർണാണ്ടോയോടു തർക്കിച്ച സംഭവത്തിൽ വിശദീകരണവുമായി ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ. യശസ്വി ജയ്സ്വാളിന്റെ പെരുമാറ്റം സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു. സംഭവത്തിൽ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ല ഉൾപ്പടെയുള്ളവർ പ്രതികരിക്കുകയും ചെയ്തു. ഹർഷയുടെ പ്രതികരണം ഒരു സ്പോർട്സ് മാധ്യമം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചപ്പോൾ, അതിന്റെ കമന്റായാണ് യശസ്വി നിലപാടു വ്യക്തമാക്കിയത്. എന്താണു സംഭവിച്ചതെന്നു മനസ്സിലാക്കാതെ വിധിക്കാൻ നിൽക്കരുതെന്ന് ജയ്സ്വാൾ പ്രതികരിച്ചു.ആദ്യ ഇന്നിങ്സിൽ ജയ്‌സ്വാളിനെ ഫെർണാണ്ടോ പുറത്താക്കിയതിനു പിന്നാലെയാണു വാക്കേറ്റമുണ്ടായത്. ഇന്നിങ്സിന്റെ 17–ാം ഓവറിലാണ് സംഭവം. ആ ഓവറിൽ മൂന്നു ഫോറടിച്ച് ജയ്‍സ്വാൾ കത്തിക്കയറിയെങ്കിലും അവസാന പന്തിൽ താരത്തെ ഫെർണാണ്ടോ ക്ലീൻ ബോൾഡാക്കുകയായിരുന്നു. പിന്നാലെ ആഹ്ലാദപ്രകടനം നടത്തിയ ഫെർണാണ്ടോ, ജയ്‌സ്വാളിനോട് എന്തോ പറയുകയും ചെയ്തു. ജയ്‌സ്വാൾ ആദ്യം നടന്നുപോയെങ്കിലും, പിന്നീട് ഫെർണാണ്ടോയുടെ നേർക്ക് തിരിഞ്ഞുനടന്നു.


Auto ⏭️

Back to top button