NEWS

ഹോർമുസിൽ കപ്പൽ സ്ഫോടനം; ഇറാന്റെ തിരിച്ചടിയിൽ യുഎസിന് ‘നോവ്’, 90 കടന്ന് എണ്ണ, ഓഹരിക്ക് ചങ്കിടിപ്പ്, സ്വർണം കൂപ്പുകുത്തും?


ഒമ്പതാം രാത്രിയിലും ഇറാൻ-യുഎസ് യുദ്ധം ‘അതീവ’ കലുഷിതം. ഇറാന്റെ ആണവ നിലയങ്ങളിൽ വരെ അമേരിക്ക ബോംബിട്ടു. തിരിച്ചടിയെന്നോണം ജോർദാനിലെ അമേരിക്കൻ എയർക്രാഫ്റ്റ് ഇറാൻ ആക്രമിച്ചു. ഒരു അമേരിക്കൻ സൈനികൻ കൂടി കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇതോടെ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം മൂന്നായി. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ കൊല്ലപ്പെട്ട അമേരിക്കൻ സൈനികർ 17 പേരാണ്.ഹോർമുസിൽ കപ്പലുകൾക്ക് നേരെയും ആക്രമണം തുടരുകയാണ്. രണ്ട് എണ്ണ ടാങ്കറുകളിൽ സ്ഫോടനമുണ്ടായെന്ന് ഇറാനിയൻ സൈന്യമായ ഇസ്ലാമിക് റവ്യൂഷനറി ഗാർഡ് കോർ (ഐആർജിസി) വ്യക്തമാക്കി. കുവൈത്തിലും സൗദി അറേബ്യയിലും ഇറാൻ ആക്രമണത്തിന് ശ്രമിച്ചു. യുദ്ധം വീണ്ടും രൂക്ഷമാവുകയും ഹോർമുസിലെ കപ്പൽയാത്ര താറുമാറാവുകയും ചെയ്തതോടെ ക്രൂഡോയിൽ വില കത്തിക്കയറി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 2.57% മുന്നേറി, വീണ്ടും 90 ഡോളർ ഭേദിച്ചു. ഇപ്പോൾ വില 90.36 ഡോളർ. ഡബ്ല്യുടിഐ ക്രൂഡ് വില 2.36% കുതിച്ച് 84.44 ഡോളറായി.സ്വർണവില താഴേക്ക്?


Fashion ⏭️

Back to top button