NEWS
നീലേശ്വരം കാര്യങ്കോടുപോലെ, എംബാങ്ക്മെന്റ് രീതി അനുയോജ്യമല്ല; ചാലുകൾ മണ്ണിട്ടു നികത്തിയതിനെക്കുറിച്ച് അന്വേഷണം

നീലേശ്വരം ∙ നിർമാണം പൂർത്തിയായി ഗതാഗതത്തിനായി തുറന്നുകൊടുത്ത ചെറുവത്തൂർ കാര്യങ്കോട് പാലം തൊട്ടുള്ള 600 മീറ്റർ റോഡ് പൊളിച്ച് തൂണുകളോടുകൂടിയ പാത നിർമിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ തീരുമാനം ഏറെ പ്രതീക്ഷയോടെയാണ് നീലേശ്വരത്തെ ജനങ്ങൾ കാണുന്നത്. കാര്യങ്കോട് പുഴയോടു ചേർന്നുള്ള മയിച്ച പ്രദേശത്തിന്റെ സമാനമായ സ്വഭാവമാണ് നീലേശ്വരം മാർക്കറ്റ് ജംക്‌ഷനുള്ളത് എന്നതാണ് ഈ പ്രതീക്ഷയ്ക്കു കാരണം.കഴിഞ്ഞമാസം കാര്യങ്കോട് ഭാഗത്ത് മണ്ണുപരിശോധന നടന്ന അതേസമയത്ത് നീലേശ്വരം മാർക്കറ്റ് ജംക്‌ഷനിൽ നടത്തിയ മണ്ണു പരിശോധനയിൽ ഉപരിതലത്തിൽനിന്ന് 15 മീറ്റർ ആഴം വരെ മണലാണെന്നും അതിനടിയിൽ വലിയ തോതിൽ ജലാംശമുള്ള മൃദുവായ കളിമണ്ണാണെന്നും കണ്ടെത്തിയിരുന്നു. വെള്ളത്തിന്റെ അംശം കൂടുതലുള്ളതിനാൽ എംബാങ്ക്മെന്റ് രീതിയിലുള്ള നിർമാണം മാർക്കറ്റ് ജംക്‌ഷനിൽ അനുയോജ്യമല്ല എന്നാണ് വാദം.
Fashion ⏭️


