NEWS
ഇസ്രയേലിൽ നിന്ന് പോർവിമാനങ്ങൾ പിൻവലിച്ച് യുഎസ്! തന്നെ വധിക്കാൻ ശ്രമിച്ചാൽ ഇറാനിൽ 1000 മിസൈലിന്റെ ‘തീമഴ’ വർഷിക്കുമെന്ന് ട്രംപ്

പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും സങ്കീർണമാകുന്നതിനിടെ, ഇസ്രയേലിലെ തന്ത്രപ്രധാനമായ വ്യോമതാവളത്തിൽ നിന്ന് അത്യാധുനിക സ്റ്റെൽത്ത് പോർവിമാനങ്ങൾ പിൻവലിച്ച് യുഎസ്. യുഎസും ഇറാനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും ഒപ്പുവച്ച ‘ഇസ്ലാമാബാദ് ധാരണാപത്രം’ തകർച്ചയുടെ വക്കിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് യുഎസിന്റെ ഈ അപ്രതീക്ഷിത നീക്കം. വെടിനിർത്തൽ ശ്രമങ്ങൾ സജീവമായി നടക്കുന്നുണ്ടെങ്കിലും മേഖലയിൽ ഇതുവരെ ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ ആക്രമണ-പ്രത്യാക്രമണങ്ങളാണ് നടത്തിയത്.ദക്ഷിണ ഇസ്രയേലിലെ ഇസ്രയേൽ വ്യോമസേനയുടെ ‘ഓവ്ദ’ വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന യുഎസിന്റെ അത്യാധുനിക യുദ്ധവിമാനങ്ങളാണ് വെള്ളിയാഴ്ചയോടെ പിൻവലിച്ചത്. ഇസ്രയേലിൽ നിന്ന് മടങ്ങിയ പത്തോളം എഫ്-22 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ, യുഎസിലേക്കുള്ള യാത്രാമധ്യേ യുകെയിലെ ആർഎഎഫ് ഫെയർഫോർഡ് വ്യോമതാവളത്തിൽ ഇറങ്ങിയതായി പ്രമുഖ രാജ്യാന്തര മാധ്യമമായ ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു.നിലവിലെ ഈ വിമാനങ്ങളുടെ പിൻമാറ്റം പശ്ചിമേഷ്യയിലെ യുഎസിന്റെ താൽക്കാലിക വിന്യാസത്തിന് വിരാമമിടുന്നതാണെങ്കിലും മേഖലയിൽ അടിയന്തര ഘട്ടങ്ങളിൽ അതിവേഗം വ്യോമസേനാ സഹായം എത്തിക്കാനുള്ള യുഎസിന്റെ ശേഷിയെ ഇത് ഒട്ടും ബാധിക്കില്ലെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.
Source link


