NEWS

വാഹനാപകടത്തിന് പിന്നാലെ സെറിബ്രൽ ഫാറ്റ് എംബോളിസം: ഇന്ത്യൻ യുവാവ് യുഎസിൽ അന്തരിച്ചു


മിഷിഗൻ∙ യുഎസിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ യുവാവ് മരിച്ചു. മിഷിഗനിൽ വച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തെലങ്കാനയിലെ നിർമൽ ജില്ല സ്വദേശിയായ നിത്യാനന്ദ് റെഡ്ഡി ഗന്നു (26) എന്ന നന്ദുവാണ് മരിച്ചത്. മിഷിഗനിലെ ആൻ ആർബറിൽ ഈ മാസം 18ന് ഉണ്ടായ അപകടത്തിലാണ് നിത്യാനന്ദിന് പരുക്കേറ്റത്.അപകടത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും പിന്നീട് സെറിബ്രൽ ഫാറ്റ് എംബോളിസം എന്ന അപൂർവവും ഗുരുതരവുമായ അവസ്ഥയുണ്ടായി. ഒടിഞ്ഞ അസ്ഥിയിൽ നിന്നുള്ള കൊഴുപ്പുകണങ്ങൾ രക്തയോട്ടത്തിലൂടെ തലച്ചോറിലെത്തി രക്തക്കുഴലുകളിൽ തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയാണ് സെറിബ്രൽ ഫാറ്റ് എംബോളിസം. ഇതേ തുടർന്നാണ് 22ന് യുവാവിന്റെ മരണം സംഭവിച്ചതെന്ന് കുടുംബം അറിയിച്ചു.


Fashion ⏭️

Back to top button