NEWS
ക്യാംപസ് കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടി; ഐഐടി ഡൽഹിയെ നടുക്കി വിദ്യാർഥിയുടെ മരണം

ന്യൂഡൽഹി ∙ ഐഐടി ഡൽഹി ക്യാംപസിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ 31കാരൻ കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെയാണ് ക്യാംപസിനെ നടുക്കിയ സംഭവം. ലക്ചർ ഹാൾ കോംപ്ലക്സിന്റെ ആറാം നിലയിൽ നിന്ന് ഒരു വിദ്യാർഥി താഴേക്ക് ചാടിയെന്ന വിവരം രാവിലെ എട്ടരയോടെയാണ് പൊലീസ് കൺട്രോൾ റൂമിൽ ലഭിക്കുന്നത്. ക്യാംപസ് പരിധി വരുന്ന കിഷൻഗഡ് പൊലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി.ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, രാവിലെ എട്ട് മണിയോടെയാണ് വിദ്യാർഥി ക്യാംപസിന്റെ പ്രധാന കവാടത്തിലൂടെ അകത്തേക്ക് പ്രവേശിച്ചതെന്ന് കണ്ടെത്തി. തുടർന്ന് ലക്ചർ ഹാൾ കോംപ്ലക്സിലെത്തിയ ഇയാൾ ലിഫ്റ്റ് മാർഗം ആറാം നിലയിലെത്തുകയും, കെട്ടിടത്തിന്റെ മുൻഭാഗത്തുനിന്ന് താഴേക്ക് ചാടുകയുമായിരുന്നു.
Fashion ⏭️


