NEWS
എട്ടാം ക്ലാസുകാരൻ യദുവിന് ഇനി ചിരിക്കാം; അനീഷിന്റെ വിദഗ്ധ ചികിത്സ ഏറ്റെടുത്തു സർക്കാർ

കൽപറ്റ ∙ മാരകരോഗം പിടിപെട്ടു സഹായംതേടുന്ന കമ്പളക്കാട് പറളിക്കുന്ന് സ്വദേശി അനീഷിന്റെ വിദഗ്ധ ചികിത്സ ഏറ്റെടുത്തു സർക്കാർ. പ്രതിസന്ധിയിൽനിന്നു കരകയറാൻ കുടുംബത്തെ സഹായിക്കുമെന്നും മന്ത്രിമാരായ കെ.മുരളീധരനും ടി.സിദ്ദീഖും ഉറപ്പുനൽകി. കൽപറ്റയിലെത്തിയ ഇരുവരും അനീഷിനെയും ഭാര്യ രജിതയെയും കണ്ടു. അനീഷിന്റെ തുടർചികിത്സ കെയർ (കേരള യുണൈറ്റഡ് എഗൈൻസ്റ്റ് റെയർ ഡിസീസ്) പദ്ധതിയിൽ ഏറ്റെടുക്കാനാണു തീരുമാനം. അനീഷിനെയും കുടുംബത്തെയും പരിചരിക്കുന്ന ഏകമകൻ യദുകൃഷ്ണന്റെ വിദ്യാഭ്യാസച്ചെലവുകൾ പൂർണമായും ഏറ്റെടുക്കുമെന്നും ഇതിനായി വാർഷിക ധനസഹായം നൽകുമെന്നും മന്ത്രി സിദ്ദീഖ് അറിയിച്ചു. യദുകൃഷ്ണന് എത്രത്തോളം പഠിക്കാൻ പറ്റുമോ അത്രയും കാലം സ്വന്തം നിലയിൽ സഹായമുണ്ടാകും. തുടർചികിത്സയ്ക്കായി അനീഷിനെ കേരളത്തിനു പുറത്തേക്കു കൊണ്ടുപോകേണ്ട സാഹചര്യമുണ്ടായാൽ അതും ഏറ്റെടുക്കും. അനീഷിന്റെ ഓട്ടോയുടെ തുടർന്നുള്ള മാസത്തവണകൾ അടയ്ക്കാനായി പ്രാദേശിക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Source link


