NEWS

മണൽ ശുദ്ധീകരണത്തിന്റെ ‘പൊന്നാനി മോഡൽ’ അതിർത്തി കടക്കുന്നു; രാജധാനി മിനറൽസിനു ഗോവ സർക്കാരിന്റെ ക്ഷണം


കുറ്റിപ്പുറം ∙ കേരളത്തിൽ വിജയകരമായി നടപ്പാക്കിയ ‘പൊന്നാനി മോഡൽ’ മണൽ ശുദ്ധീകരണ പദ്ധതി ഗോവയിലും നടപ്പാക്കാൻ രാജധാനി മിനറൽസിനു ഗോവ സർക്കാരിന്റെ ക്ഷണം. പദ്ധതി പഠനത്തിന്റെ ഭാഗമായി കുറ്റിപ്പുറം കിൻഫ്രയിലെ പ്രോസസിങ് പ്ലാന്റ് സന്ദർശിച്ച ഗോവ തുറമുഖവകുപ്പ് മന്ത്രി ദിഗംബർ കാമത്തിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണു കമ്പനിക്ക് ഔദ്യോഗിക ക്ഷണം നൽകിയത്. 2017-ൽ കേരള സർക്കാരും രാജധാനി മിനറൽസും ചേർന്ന് പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ ആരംഭിച്ച പദ്ധതിയാണിത്. അഴിമുഖങ്ങളിൽ നിന്നു ശാസ്ത്രീയമായി മണൽ ശുദ്ധീകരിച്ച് നിർമാണ ആവശ്യങ്ങൾക്ക് ന്യായവിലയിൽ ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാനത്തു ശ്രദ്ധേയ വിജയം കൈവരിച്ചിരുന്നു.


Fashion ⏭️

Back to top button