SPORTS

രണ്ടാം ട്വന്റി20യിലും സഞ്ജു സാംസൺ തന്നെ ഓപ്പണറാകും, വൈഭവ് പുറത്തിരിക്കും, ഇന്ത്യൻ ടീമില്‍ മാറ്റം


ന്യൂഡൽഹി∙ രണ്ടാം ട്വന്റി20യിൽ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിനയച്ച് ഇന്ത്യ. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫീൽഡിങ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമയും രണ്ടാം മത്സരത്തിലും ഇന്ത്യയുടെ ഓപ്പണർമാരാകും. കൗമാര താരം വൈഭവ് സൂര്യവംശി പുറത്തിരിക്കും. ഒരു മാറ്റം മാത്രമാണ് ഇന്ത്യൻ ടീമിലുള്ള പരുക്കേറ്റ സ്പിന്നർ വരുൺ ചക്രവർത്തിക്കു പകരം രവി ബിഷ്ണോയി ഇന്നു കളിക്കും. അഫ്ഗാനിസ്ഥാൻ ടീമിൽ മാറ്റങ്ങളില്ല. ആദ്യ മത്സരം വിജയിച്ച ഇന്ത്യയ്ക്ക് ഇന്നു ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.


Auto ⏭️

Back to top button