NEWS
ജമ്മുകശ്മീരിൽ നിർണായക ഏറ്റുമുട്ടൽ; കൊടുംഭീകരരെ വളഞ്ഞ് സൈന്യം: കുടുങ്ങിയത് സാക്കിർ ഗാനി?

ശ്രീനഗർ∙ ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ കടുത്ത ഏറ്റുമുട്ടൽ. ലഷ്കറെ തയിബയുടെ ഉന്നതനേതൃത്വത്തിലുള്ള രണ്ട് കുപ്രസിദ്ധ ഭീകരരെ സൈന്യം വളഞ്ഞെന്ന് വിവരം. സാക്കിർ അഹമ്മദ് ഗാനി, ലത്തീഫ് ഭട്ട് എന്നിവരെയാണ് സുരക്ഷാസേന കുടുക്കിയതെന്നാണ് റിപ്പോർട്ട്.ശനിയാഴ്ച വൈകിട്ട് ഏഴേമുക്കാലോടെയാണ് ഷോപ്പിയാനിലെ ചാൻപോറ ഗ്രാമത്തിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഷോപ്പിയാനിൽ ഗാനിയും മറ്റൊരു ഭീകരനും അടുത്തിടെ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ സുരക്ഷാസേനയ്ക്ക് ലഭിച്ചിരുന്നു. ഇയാൾ തന്നെയാണോ ഏറ്റുമുട്ടൽ നടക്കുന്ന മേഖലയിൽ ഉള്ളതെന്നത് അധികൃതർ പരിശോധിച്ചുവരുകയാണ്.
Source link


