NEWS
സ്വർണവും പണവും കൊള്ളയടിച്ച ശേഷം സ്ത്രീയെ കിണറ്റിൽ തള്ളിയിട്ടു; പ്രതി പിടിയിൽ

ഹൈദരാബാദ് ∙ സ്വർണവും പണവും കൊള്ളയടിച്ച ശേഷം 55 കാരിയെ കിണറ്റിൽ തള്ളിയിട്ട് മോഷ്ടാവ് കടന്നുകളഞ്ഞു. തെലങ്കാനയിലെ കരിംനഗർ ജില്ലയിലാണ് സംഭവം. കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തുന്ന ലക്ഷ്മിയെയാണ് മോഷ്ടാവ് ആക്രമിച്ചത്. ജൂലൈ ഒന്നിനായിരുന്നു സംഭവം. 21 മണിക്കൂറോളം കിണറ്റിൽ അകപ്പെട്ട സ്ത്രീയെ നിലവിളികേട്ട് എത്തിയവരാണ് രക്ഷിച്ചത്.ഓൺലൈൻ ഇടപാടുകളിലൂടെ വലിയ സാമ്പത്തിക നഷ്ടം ഉണ്ടായ പ്രതിയാണ് സ്ത്രീയെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. തിരിച്ചറിയാതിരിക്കാനാണ് പ്രതി മോഷണത്തിനു ശേഷം സ്ത്രീയെ കിണറ്റിൽ തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിച്ചത്.
Source link


