NEWS
‘ഇടി’യുടെ ഭാരം ഇ.ഡി വഹിക്കും, സിപിഎം പ്രവർത്തകർ തകർത്ത കാർ നന്നാക്കാൻ സഹായം; വാക്കുപാലിക്കാതെ സിപിഎം

തിരുവനന്തപുരം ∙ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകർ തല്ലിത്തകർത്ത കാർ നന്നാക്കാൻ ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു. സിഐടിയു ഓട്ടോ ടാക്സി യൂണിയൻ യൂണിറ്റ് പ്രസിഡന്റ് കൂടിയായ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ശ്യാംരാജിനെ സഹായിക്കുമെന്ന വാഗ്ദാനം സിപിഎം പാലിക്കാത്തതിനെ തുടർന്നാണ് ഇ.ഡി ഇടപെടൽ. ആക്രമണത്തിൽ തകർന്ന 3 കാറുകളുടെ അറ്റകുറ്റപ്പണിക്ക് ഇൻഷുറൻസിന് പുറമേ ചെലവായ തുക നൽകുമെന്ന് ഇ.ഡി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാൽ, ആക്രമണത്തിന് 2 ദിവസം മുൻപ് ഫിറ്റ്നസ് തീർന്നതിനാൽ ശ്യാംരാജിന്റെ വാഹനത്തിന് ഇൻഷുറൻസ് ഇല്ല. അതിനാൽ ആവശ്യമായ തുക കൈമാറുമെന്നും രേഖകൾ സഹിതം അപേക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ.ഡി ഡപ്യൂട്ടി ഡയറക്ടർ എസ്.സിമി അറിയിച്ചു.ശ്യാംരാജിന്റേതടക്കം 3 ടാക്സികളിലായാണ് ഇ.ഡി സംഘം മേയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനു പോയത്. ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ആക്രമണത്തിൽ കൂടുതൽ കേടുപാടുണ്ടായതു ശ്യാംരാജിന്റെ വാഹനത്തിനാണ്. അറ്റകുറ്റപ്പണിക്കായി ചെലവായ 1.85 ലക്ഷം രൂപ നൽകാൻ കഴിയാത്തതിനാൽ കാർ പുറത്തിറക്കാനായിട്ടില്ല. വാഹനം ജപ്തി ഭീഷണിയിലാണെന്നും ഉപജീവന മാർഗത്തിനായി ശ്യാംരാജ് പെയ്ന്റിങ് ജോലിക്ക് പോകുകയാണെന്നും മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.
Source link


