ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ദൃശ്യങ്ങൾ കോടതി നോക്കും

തിരുവനന്തപുരം : ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ദൃശ്യങ്ങൾ പരിശോധിക്കണമെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. വിചാരണ വേളയിലേ പരിശോധിക്കാവൂ എന്ന പ്രതികളുടെ ആവശ്യം
പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ് നസീറയാണ്
തള്ളിയത്.ദൃശ്യങ്ങൾ പരിശോധിച്ച ശേഷമേ പ്രതികൾക്ക് ജാമ്യം നൽകുന്ന ഹർജിയിൽ തീരുമാനം എടുക്കാവൂ എന്ന പ്രോസിക്യൂഷന്റെ അസാധാരണ വാദം കോടതി അംഗീകരിച്ചത് സർക്കാരിന് മേൽക്കൈ നൽകി. വാദം കേട്ട 10 ജാമ്യഹർജികളിൽ കോടതി ഇന്ന് വിധി പറയും. പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ. പി. ബിനു അടക്കമുള്ളവരുടെ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
ദൃശ്യങ്ങൾ കോടതി പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നത് പ്രതികളുടെ ആക്രമണ രീതി, ആക്രമണത്തിന്റെ സ്വഭാവം,ആക്രമണോത്സുകത എന്നിവ കോടതിയെ ബോധ്യപ്പെടുത്താണെന്ന സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സന്തോഷ് കുമാറിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Source link
NEWS
Read News
Read News✅


