NEWS

മലയോര മേഖലയെ ഞെട്ടിച്ച് മിന്നൽ മഴ: ഓഗസ്റ്റ് ഒന്നിലെ ഞെട്ടൽ മാറും മുൻപേ വീണ്ടും ദുരന്തം


കോട്ടയം ∙ മലയോര മേഖലയെ ഞെട്ടിച്ച് വീണ്ടും മിന്നൽ മഴ. ഇന്നലെ ഉച്ചയ്ക്കു രണ്ടിന് ആരംഭിച്ച മഴ പെട്ടെന്ന് അതിശക്തമായി. വാഗമൺ മലനിരകൾ, പൂഞ്ഞാർ അടിവാരം എന്നിങ്ങനെ മീനച്ചിലാറിന്റെ കിഴക്കൻ മേഖലകളിലാണു മഴ കനത്തത്.ഓഗസ്റ്റ് ഒന്നിനു പുലർച്ചെ കനത്ത മഴ പെയ്ത പ്രദേശങ്ങളിലാണ് ഇന്നലെയും മഴ ശക്തമായത്.പെരിങ്ങുളത്തെ ഞെട്ടിച്ച് വീണ്ടും ദുരന്തം ഓഗസ്റ്റിലെ പെരുമഴയിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പെരിങ്ങുളം പയ്യാനിത്തോട്ടത്താണ് ഉരുൾപൊട്ടലിൽ അമ്മയും മകനും മരിച്ചത്. ഇതേ പഞ്ചായത്തിൽ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞാണ് പെരിങ്ങുളം ഉറവപ്ലാവിൽ ചേലകാട്ട് ജോസഫ് (അപ്പച്ചൻ–80) കൊല്ലപ്പെട്ടത്. വീടിനു പിന്നിലെ മൺ‌തിട്ട ഇടിഞ്ഞുവീണാണ് ഇന്നലെ അപകടം.മണ്ണിടിഞ്ഞ് വീട് ഒലിച്ചുപോയി തീക്കോയി ∙ മംഗളഗിരിക്ക് സമീപം മണ്ണിടിഞ്ഞ് വീട് ഒലിച്ചുപോയി. എരിയാറ്റുപാറ ഭാഗത്ത് വാലുപറമ്പിൽ ചെല്ലമ്മയുടെ വീടിന്റെ മുറ്റവും പുരയിടത്തിന്റെ കുറെ ഭാഗങ്ങളും കൂടി ഇടിഞ്ഞാണ്, മാർമല അരുവി റോഡിന് താഴെ കോട്ടയിൽ സലി സോമന്റെ വീട് പൂർണമായും ഒലിച്ചുപോയത്. ഈ രണ്ട് വീട്ടിലും ആളില്ലാതിരുന്നത് രക്ഷയായി. മംഗളഗിരി– മാർമല അരുവി റോഡിൽ കല്ലും മണ്ണും നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. റോഡരികിൽ പാർക്ക് ചെയ്ത 2 ബൈക്കുകൾ മണ്ണിനടിയിലായി.


Fashion ⏭️

Back to top button