NEWS

സുരക്ഷാ ആശങ്ക: വിമാന സർവീസുകൾ വെട്ടിക്കുറച്ച് കമ്പനികൾ; ദുബായ് യാത്രകൾ തടസ്സപ്പെടും, യാത്രക്കാർക്ക് മുന്നറിയിപ്പ്


ദുബായ്∙ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ദുബായിലേക്കും മറ്റ് മധ്യപൂർവദേശ നഗരങ്ങളിലേക്കുമുള്ള സർവീസുകൾ റദ്ദാക്കിയത് പ്രമുഖ രാജ്യാന്തര വിമാനക്കമ്പനികൾ ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലേക്ക് നീട്ടി. സർവീസുകൾ നിർത്തിവയ്ക്കുന്നതിനൊപ്പം പല കമ്പനികളും സർവീസുകളുടെ എണ്ണം കുറയ്ക്കുകയും പുതിയ റൂട്ടുകൾ വൈകിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കാത്തെ പസിഫിക് : ദുബായിലേക്കുള്ള സർവീസുകൾ ഒക്ടോബർ 24 വരെയും റിയാദിലേക്ക് ഒക്ടോബർ 25 വരെയും നീട്ടി വച്ചു. ഫിൻഎയർ: ഹെൽസിങ്കി-ദുബായ് സർവീസുകൾ ഒക്ടോബർ 24 വരെ റദ്ദാക്കി. ഐടിഎ എയർവേസ് : ദുബായ് സർവീസുകൾ ഒക്ടോബർ 24 വരെ സസ്പെൻഡ് ചെയ്തു.  കെഎൽഎം: ദുബായ്, റിയാദ്, ദമാം വിമാനങ്ങൾ ഓഗസ്റ്റ് 23 വരെ ഉണ്ടാകില്ല. 


Fashion ⏭️

Back to top button