NEWS

പോയ് വാ അനിൽ…ഡോ.അനിൽ മേനോന്റെ ബഹിരാകാശ യാത്ര ഇന്ന്


ന്യൂയോർക്ക് ∙ ബഹിരാകാശം താണ്ടുന്ന, രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാൻ യുഎസ് സ്പേസ് ഫോഴ്സ് കേണൽ ഡോ. അനിൽ മേനോൻ ഇന്നു രാത്രി ഇന്ത്യൻസമയം 8.17നു യാത്ര തിരിക്കും. കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്ന് റോസ്കോസ്മോസ് സോയൂസ് എംഎസ്-29 ദൗത്യത്തിന്റെ ഭാഗമായാണു യാത്ര. സോയൂസ് 2.1 എ റോക്കറ്റിലാണു പേടകത്തെ വിക്ഷേപിക്കുന്നത്. റഷ്യക്കാരായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിന് ഒപ്പമുണ്ട്. ∙  അനിലിന്റെ പേടകമായ സോയൂസ് പ്രോഗ്രസ് രാത്രി 11.30 കഴിഞ്ഞ് രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ സെനിത്ത് കവാടവുമായി ബന്ധിപ്പിക്കപ്പെടും             (ഡോക്കിങ്).  ∙ നാളെ പുലർച്ചെ ഒരുമണിയോടെ കവാടങ്ങൾ തുറക്കും (ഹാച്ചിങ്).  ∙ ഒന്നരയോടെ അനിലും സംഘവും നിലയത്തിലേക്ക്. ∙ തുടർന്ന് നിലയത്തിലെ ‘എക്സ്പെഡിഷൻ 74’ ദൗത്യത്തിന്റെ ഭാഗമാകും.


Fashion ⏭️

Back to top button