NEWS
നിയമസഭാ നേതാവിന് വധഭീഷണി: അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി.

തിരുവനന്തപുരം: ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് ബി.ബി.ഗോപകുമാറിന് ഫോണിലൂടെ വധഭീഷണി ലഭിച്ചതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ചാത്തന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാനസിക പ്രശ്നങ്ങൾ നേരിടുന്ന ഒരാളെ ഉപയോഗിച്ച് ഫോൺവിളി നടത്തിപ്പിച്ചതായി പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണ്. അബ്ദുൽ നാസർ മദനിക്ക് വേണ്ടി ഇടതും വലതും ഒരേ നിലപാട് സ്വീകരിച്ച കാര്യം ബി.ബി. ഗോപകുമാർ നിയമസഭയിൽ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് വധഭീഷണി ഉയർന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Read News ⏭️


