NEWS
ഭർത്താവ് ശല്യമാകുമെന്ന് ഭയം; കൊല്ലാൻ വാടകക്കൊലയാളി, യുവതിയും കാമുകനും അറസ്റ്റിൽ

കതിഹാർ∙ ഭർത്താവിനെ കൊല്ലാൻ വാടകക്കൊലയാളിയെ ഏൽപ്പിച്ച യുവതിയും കാമുകനും അറസ്റ്റിൽ. ബിഹാറിലെ ജമൂയിയിലെ സംസ്ഥാന വൈദ്യുതി വകുപ്പിൽ ടെക്നീഷ്യനായിരുന്ന ദേവ് കുമാർ ഗുഞ്ചനാണ് കൊല്ലപ്പെട്ടത്. ഭാര്യ സമിത കുമാരിയെ കാണാൻ ട്രെയിനിൽ പോകുമ്പോൾ ജൂൺ 11-ന് ഖഗാരിയ ജില്ലയിലെ ബദ്ല ഘാട്ടിന് സമീപം വെടിയേറ്റു മരിക്കുകയായിരുന്നു അദ്ദേഹം. യുവതിയെയും കാമുകനെയും വാടകക്കൊലയാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു.നളന്ദയിൽ ജോലി ചെയ്തിരുന്ന അജിത് കുമാറുമായി സമിതയ്ക്ക് ബന്ധമുണ്ടായിരുന്നെന്നും തങ്ങളുടെ ബന്ധത്തിന് തടസ്സമാകുമെന്ന ഭയത്തിൽ ഗുഞ്ചനെ ഇല്ലാതാക്കാൻ ഇരുവരും ഗൂഢാലോചന നടത്തിയെന്നും അന്വേഷണത്തിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. കൊല ചെയ്യുന്നതിനായി ധീരജ് എന്ന വാടകക്കൊലയാളിയെ ഇവർ ഏർപ്പാടാക്കിയതായി കതിഹാർ റെയിൽവേ എസ്.പി. ഹരി ശങ്കർ കുമാർ പറഞ്ഞു.
Fashion ⏭️


