NEWS
എണ്ണയൊഴുക്കി ഗൾഫ് രാജ്യങ്ങൾ, സൗദി കയറ്റുമതി യുദ്ധത്തിനു മുൻപുള്ളതിന്റെ 90%; ക്രൂഡോയിൽ വില വീണ്ടും കുറയും, ഇന്ത്യൻ ക്രൂഡ് ശേഖരം ഇപ്പോൾ എങ്ങനെ?

കൊച്ചി∙ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതി യുദ്ധത്തിനു മുൻപുള്ള നിലയിലേക്ക് എത്തിയതോടെ എണ്ണവില വീണ്ടും ഇറക്കത്തിൽ. ബ്രെന്റ് ഫ്യൂച്ചേഴ്സ് ബാരലിന് 70 ഡോളറിനു താഴെയും ഡബ്ല്യൂടിഐ 67 ഡോളറിന് അടുത്തുമാണ് ഇന്നലെ വ്യാപാരം. വരും ദിവസങ്ങളിൽ വില വീണ്ടും ഇടിയുന്ന ലക്ഷണമാണ് വിപണി കാണിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ആവശ്യത്തിലേറെ എണ്ണ വിപണിയിൽ എത്തുമെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.സൗദി അറേബ്യയിൽ നിന്നുള്ള കയറ്റുമതി, യുദ്ധത്തിനു മുൻപുള്ളതിന്റെ 90% എത്തി. യുഎഇയിൽ നിന്നുള്ള കയറ്റുമതി കഴിഞ്ഞ മാസം പഴയ അവസ്ഥയിൽ എത്തിയിരുന്നു. ഹോർമുസ് കടലിടുക്കിലൂടെ ഇപ്പോൾ പ്രതിദിനം ഒരുകോടി ബാരൽ എണ്ണ കടന്നുപോകുന്നുണ്ട്. സൗദി അറേബ്യ പേർഷ്യൻ ഗൾഫിലുള്ള ഉൽപാദന കേന്ദ്രങ്ങളിൽനിന്നുള്ള കയറ്റുമതി പുനരാരംഭിച്ചതോടെ അവരുടെ ഏഷ്യൻ ഉപയോക്താക്കൾക്ക് വ്യവസ്ഥകൾ ലഘൂകരിച്ചു പോലും എണ്ണ നൽകുന്നു എന്ന റിപ്പോർട്ടുകളുണ്ട്.എങ്കിലും റിഫൈനറികൾ അവയുടെ പൂർണ ശേഷിക്കടുത്ത് ഉൽപാദനം നടത്തിയതുകൊണ്ട് രാജ്യത്ത് ഇന്ധന ക്ഷാമം ഉണ്ടായില്ല.
Source link


