NEWS
‘മറ്റേ കക്ഷി’ വഴങ്ങുന്നില്ലെങ്കിൽ യുദ്ധമെന്ന് ഇറാൻ; ചർച്ച നടക്കട്ടേയെന്ന് മോദി, സ്വർണവും എണ്ണയും ‘ഫ്ലാറ്റ്’, ഓഹരി കുതിക്കും?

ഇറാനും യുഎസും തമ്മിലെ ഭിന്നത വീണ്ടും രൂക്ഷമാകുന്നു. 60-ദിവസത്തെ വെടിനിർത്തൽ പ്രകാരം ധാരണയിലെത്തിയ (എംഒയു) 14-നിർദേശങ്ങൾ പാലിക്കാൻ യുഎസ് താൽപ്പര്യപ്പെടുന്നില്ലെങ്കിൽ യുദ്ധത്തിന് ഇറാൻ തയാറാണെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കറും സമാധാന ചർച്ചകളിൽ ഇറാന്റെ മുഖ്യ പ്രതിനിധിയുമായ മുഹമ്മദ് ബാഗെർ ഖാലിബാഫ് വ്യക്തമാക്കി.‘‘മറ്റേ കക്ഷി (യുഎസ്) വഴങ്ങുന്നില്ലെങ്കിൽ യുദ്ധത്തിന് ഞങ്ങൾ തയാറാണ്’’ – ഖാലിബാഫ് പറഞ്ഞു. പേർഷ്യൻ ഗൾഫിൽ ഉൾപ്പെടെ അമേരിക്ക നടത്തുന്ന ആക്രമണങ്ങൾ എംഒയുവിന്റെ ലംഘനമാണ്. അതിനോട് സ്വാഭാവികമായും ഞങ്ങൾ പ്രതികരിക്കും. മറ്റേ കക്ഷിയും (യുഎസ്) പ്രതികരിക്കും – ഖാലിബാഫ് അഭിപ്രായപ്പെട്ടു.അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം അനസാനിപ്പിക്കാനും സമാധാനം ഉറപ്പാക്കാനുമുള്ള ചർച്ചകൾ തുടരണമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ടെലിഫോണിൽ നടത്തിയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ‘‘ചർച്ചകൾ സ്വാഗതാർഹമാണ്. സമാധാനം ഉറപ്പാക്കാനുള്ള നടപടികൾ തുടരണം. ഇന്ത്യയ്ക്കും ലോകത്തിനും ഹോർമുസിൽ സ്വതന്ത്ര കപ്പൽയാത്ര നടക്കേണ്ടത് അനിവാര്യമാണ്’’ – മോദി പറഞ്ഞു.
Source link


