NEWS

‘അയാൾ ജയിൽ ചാടാതിരുന്നാൽ മതി’

പാലക്കാട്: പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതോടെ കോടതിയിലുള്ള വിശ്വാസം കൂടിയെന്ന് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കളായ അഖിലയും അതുല്യയും പറഞ്ഞു. ഇനി അയാൾ ജയിൽ ചാടാതിരുന്നാൽ മതി. അച്ഛനും അമ്മയും ഇല്ലാതായതിന്റെ സങ്കടമുണ്ട്. ദുരന്തത്തിന്റെ ഓർമ്മകൾ ഇപ്പോഴും വേട്ടയാടുന്നതിനാൽ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിട്ടില്ല. അച്ഛനെയും കുടുംബത്തെയും കുറിച്ചുള്ള ഓർമ്മകൾ ഇന്നും മനസിനെ വേദനിപ്പിക്കുന്നു. കോടതി നിർദ്ദേശിച്ച നഷ്ടപരിഹാര തുകയായ 20 ലക്ഷം ഭാവിജീവിതത്തിന് ആശ്വാസമാകും. ചെന്താമര ഒരു തരി വേദന പോലും അനുഭവിച്ചിട്ടില്ല. ഭാവഭേദമില്ലാതെയാണ് അയാൾ നിൽക്കുന്നത്. അയാളുടെ രൂപസാദൃശ്യമുള്ളവരെ കണ്ടാൽ തന്നെ പെട്ടെന്ന് ടെൻഷനാവും. അയാൾ പുറത്തിറങ്ങിയാൽ ഞങ്ങളെ കൊല്ലുമെന്നറിയാം. വിധിക്കെതിരെ പ്രതിഭാഗം അപ്പീൽ നൽകിയാൽ നിയമപരമായി അതിനെ നേരിടും. കോടതിക്കും പൊലീസിനും അഭിഭാഷകർക്കും മാദ്ധ്യമങ്ങൾക്കും ഇരുവരും നന്ദി അറിയിച്ചു.

ഇളയമകൾക്ക് ജോലി നൽകണമെന്ന് ശുപാർശ

ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചത് പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ.വിജയകുമാർ. പ്രതിഭാഗത്തിന്റെ വാദങ്ങളെ തള്ളിയാണ് കോടതി വിധി പ്രസ്താവിച്ചത്. കൊല്ലപ്പെട്ട സുധാകരന്റെ മക്കളുടെ പുനരധിവാസത്തിനായി ഇളയമകൾക്ക് സർക്കാർ ജോലി നൽകണമെന്ന് വിധിയിൽ ശുപാർശ ചെയ്തിട്ടുണ്ട്. പ്രതിക്ക് പരോൾ അനുവദിക്കുകയാണെങ്കിൽ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കിയശേഷം മാത്രമേ അത് നൽകാവൂ എന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

പ്രതിക്ക് മാനസിക സമ്മർദ്ദമുണ്ടെന്ന് വരുത്തിത്തീർക്കാൻ പ്രതിഭാഗം ശ്രമിച്ചെങ്കിലും മെഡിക്കൽ ബോർഡ് പരിശോധനയിൽ യാതൊരുവിധ അസുഖങ്ങളുമില്ലെന്ന് തെളിഞ്ഞു. വിചാരണ വേളയിൽ നാല് സാക്ഷികൾ കൂറുമാറിയത് വെല്ലുവിളിയായെങ്കിലും ശാസ്ത്രീയ തെളിവുകളുടെയും പ്രോസിക്യൂഷൻ വാദങ്ങളുടെയും അടിസ്ഥാനത്തിൽ കേസ് തെളിയിക്കാൻ സാധിച്ചുവെന്നും വ്യക്തമാക്കി. അതേസമയം, വിചാരണക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ജേക്കബ് മാത്യു പറഞ്ഞു.

ചെ​ന്താ​മ​ര​യു​ടെ​ ​ഭാ​ര്യ​യു​ടെ വീ​ടു​വി​റ്റ് ​പി​ഴ​ത്തു​ക​ ​ഒ​ടു​ക്ക​ണം

പാ​ല​ക്കാ​ട്:​ ​നെ​ന്മാ​റ​ ​ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ ​കേ​സി​ൽ​ ​പ്ര​തി​ ​ചെ​ന്താ​മ​ര​യു​ടെ​ ​ഭാ​ര്യ​ ​വി​ലാ​സി​നി​യു​ടെ​ ​പേ​രി​ലു​ള്ള​ ​വീ​ടു​വി​റ്റ് ​പി​ഴ​ത്തു​ക​ ​ഒ​ടു​ക്ക​ണ​മെ​ന്ന് ​പാ​ല​ക്കാ​ട് ​അ​ഡി​ഷ​ണ​ൽ​ ​ജി​ല്ലാ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​(​നാ​ല്)​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഇ​ത് ​സാ​ദ്ധ്യ​മാ​യി​ല്ലെ​ങ്കി​ൽ​ ​പി​ഴ​യാ​യി​ ​വി​ധി​ച്ച​ 20​ ​ല​ക്ഷം​ ​സ​ർ​ക്കാ​ർ​ ​കൊ​ല്ല​പ്പെ​ട്ട​ ​സു​ധാ​ക​ര​ന്റെ​ ​മ​ക്ക​ൾ​ക്കും​ ​ബ​ന്ധു​ക്ക​ൾ​ക്കും​ ​ല​ഭ്യ​മാ​ക്ക​ണം.​ ​സു​ധാ​ക​ര​ന്റെ​ ​ഇ​ള​യ​ ​മ​ക​ൾ​ ​അ​ഖി​ല,​ ​മൂ​ത്ത​ ​മ​ക​ൾ​ ​അ​തു​ല്യ​ ​എ​ന്നി​വ​ർ​ക്കും​ ​കൊ​ല്ല​പ്പെ​ട്ട​ ​ല​ക്ഷ്മി​യു​ടെ​ ​മ​ക്ക​ളാ​യ​ ​സു​രേ​ന്ദ്ര​ൻ,​ ​സു​നി​ത​ ​എ​ന്നി​വ​ർ​ക്കു​മാ​ണ് ​യ​ഥാ​ക്ര​മം​ 60​:​ 20​:​ 10​:​ 10​ ​എ​ന്ന​ ​അ​നു​പാ​ത​ത്തി​ൽ​ ​പി​ഴ​ത്തു​ക​ ​ന​ൽ​കേ​ണ്ട​ത്.​ ​കേ​സ​ന്വേ​ഷ​ണം​ ​വ​ള​രെ​ ​വേ​ഗ​ത്തി​ലും​ ​കൃ​ത്യ​മാ​യും​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​പൊ​ലീ​സി​നെ​യും​ ​പ്രോ​സി​ക്യൂ​ഷ​നെ​യും​ ​കോ​ട​തി​ ​അ​ഭി​ന​ന്ദി​ച്ചു.​ ​സ​മൂ​ഹ​ത്തി​ന് ​തെ​റ്റാ​യ​ ​സ​ന്ദേ​ശം​ ​ന​ൽ​കാ​തി​രി​ക്കാ​ൻ​ ​ഇ​ത്ത​ര​മൊ​രു​ ​ശി​ക്ഷ​ ​അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും​ ​വി​ല​യി​രു​ത്തി.

‘​ഭാ​ര്യ​യെ​യും​ ​മ​ക​ളെ​യും​ ​കാ​ണാ​ൻ​ ​ആ​ഗ്ര​ഹം’

ഭാ​ര്യ​ ​വി​ലാ​സി​നി​യു​ടെ​യും​ ​മ​ക​ളു​ടെ​യും​ ​ഇ​പ്പോ​ഴ​ത്തെ​ ​അ​വ​സ്ഥ​യോ​ർ​ത്ത് ​വി​ഷ​മ​മു​ണ്ടെ​ന്ന് ​നേ​ര​ത്തെ​ ​നി​യ​മ​സ​ഹാ​യ​ ​വേ​ദി​യു​ടെ​ ​കൗ​ൺ​സ​ലിം​ഗി​നി​ടെ​ ​പ്ര​തി​ ​ചെ​ന്താ​മ​ര​ ​പ​റ​ഞ്ഞി​രു​ന്നു.​ ​നി​ശ്ചി​ത​ ​ഇ​ട​വേ​ള​ക​ളി​ൽ​ ​ഭാ​ര്യ​യെ​യും​ ​മ​ക​ളെ​യും​ ​കാ​ണാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നു.​ ​അ​വ​രു​ടെ​ ​അ​ഭാ​വം​ ​ജീ​വി​ത​ത്തി​ൽ​ ​ശൂ​ന്യ​ത​യു​ണ്ടാ​ക്കി.​ ​സു​ധാ​ക​ര​ന്റെ​ ​മ​ക്ക​ളെ​യോ​ർ​ക്കു​മ്പോ​ൾ​ ​ത​ന്റെ​ ​മോ​ളെ​യാ​ണ് ​ഓ​ർ​മ്മ​ ​വ​രു​ന്ന​ത്.​ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​ ​പെ​ൺ​കു​ട്ടി​ക്ക് ​അ​ച്ഛ​നെ​യും​ ​അ​മ്മ​യെ​യും​ ​ന​ഷ്ട​പ്പെ​ട്ട​തി​ൽ​ ​ദു​:​ഖ​മു​ണ്ട്.​ ​ജ​യി​ലി​ൽ​ ​ജോ​ലി​യെ​ടു​ത്ത് ​കി​ട്ടു​ന്ന​ ​തു​ക​ ​അ​വ​രു​ടെ​ ​ചെ​ല​വി​നാ​യി​ ​ന​ൽ​കാ​മെ​ന്നും​ ​ക​ഴി​ഞ്ഞ​ 14,​ 15​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്തി​യ​ ​കൗ​ൺ​സ​ലിം​ഗി​ൽ​ ​പ​റ​ഞ്ഞി​രു​ന്നു.

Read News ⏭️

Back to top button