CINEMA

ചാക്കോച്ചൻ- മാർട്ടിൻ പ്രക്കാട്ട് ചിത്രം കൊച്ചിയിൽ

കു​ഞ്ചാ​ക്കോ​ ​ബോ​ബ​നെ​ ​നാ​യ​ക​നാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​വി​ഷ്ണു​ ​ര​വി​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​കൊ​ച്ചി​യി​ൽ​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട് ​ആ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.​ ​മാ​ർ​ട്ടി​ൻ​ ​പ്ര​ക്കാ​ട്ട് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​മാ​ർ​ട്ടി​ൻ​ ​പ്ര​ക്കാ​ട്ട് ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ക​ണ്ണൂ​ർ​ ​സ്ക്വാ​ഡ്,​ ​ച​ത്താ​പ​ച്ച, ​റോ​ക്ക​റ്റ്റി​ ​: ദ​ ​ന​മ്പി​ ​എ​ഫ​ക്ട് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​റാ​യി​ ​വി​ഷ്ണു​ ​ര​വി​കു​മാ​ർ​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ ​റോ​ബി​ ​വ​ർ​ഗീ​സ് ​രാ​ജ് ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​അ​തേ​സ​മ​യം​ ​കൈ​നി​റ​യെ​ ​ചി​ത്ര​ങ്ങ​ളു​മാ​യി​ ​യാ​ത്ര​യി​ലാ​ണ് ​ചാ​ക്കോ​ച്ച​ൻ.​ ​ജൂ​ലാ​യ് 31​ന് ​റി​ലീ​സ് ​ചെ​യ്യു​ന്ന​ ​ഉ​ന്മാ​ദ​ത്തി​ൽ​ ​ഷെ​ല്ലി​ ​എ​ന്ന​ ​പൊ​ലീ​സു​കാ​ര​നാ​യി​ ​ചാ​ക്കോ​ച്ച​ൻ​ ​എ​ത്തു​ന്നു.​ ​ചാ​ക്കോ​ച്ച​നും​ ​ലി​ജോ​ ​മോ​ൾ​ ​ജോ​സും​ ​ആ​ദ്യ​മാ​യി​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്രം​ ​ചി​ത്ര​സം​യോ​ജ​ക​ൻ​ ​കി​ര​ൺ​ദാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്നു.​ ​കി​ര​ൺ​ദാ​സി​ന്റെ​ ​സം​വി​ധാ​ന​ ​അ​ര​ങ്ങേ​റ്റ​ ​ചി​ത്രം​ ​ആ​ണ് ​ഉ​ന്മാ​ദം.
കു​ഞ്ചാ​ക്കോ​ ​ബോ​ബ​നെ​യും​ ​ഒ​ട്ടേ​റെ​ ​പു​തു​മു​ഖ​ങ്ങ​ളെ​യും​ ​അ​ണി​നി​ര​ത്തി​ ​ഫു​ൾ​ ​പാ​ർ​ട്ടി​ ​മൂ​ഡി​ൽ​ ​ന​വാ​ഗ​ത​യാ​യ​ ​ഷി​ഫി​ന​ ​ബ​ബി​ൻ​ ​പ​ക്ക​ർ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ 40​ ​ഡെ​യ്സ് ​ഓ​ഫ് ​ഹൗ​സ് ​പാ​ർ​ട്ടി​ ​ഏ​റെ​ ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്നു.​ ​രോ​മാ​ഞ്ചം​ ,​ ​’​ആ​വേ​ശം​’​ ​എ​ന്നീ​ ​ഹി​റ്റ് ​ചി​ത്ര​ങ്ങ​ളി​ൽ​ ​സ​ഹ​സം​വി​ധാ​യ​ക​യാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​ ​ഷി​ഫി​ന​ ​ബ​ബി​ൻ​ ​പ​ക്ക​ർ​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്രം​ ​ഡോ.​ ​അ​ന​ന്തു​ ​എ​സ്,​ ​ഡോ​ൾ​വി​ൻ​ ​കു​ര്യാ​ക്കോ​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​അ​ന​ന്തു​ ​എ​ന്ടെ​യ്ൻ​ ​മെ​ന്റ്,​ ​തി​യേ​റ്റ​ർ​ ​ഓ​ഫ് ​ഡ്രീം​സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്നു.​ ​സം​വി​ധാ​യ​ക​ൻ​ ​ജി​ത്തു​ ​മാ​ധ​വ​ന്റെ​ ​ഭാ​ര്യ​യാ​ണ് ​ഷി​ഫി​ന.​അ​മ​ൽ​ ​നീ​ര​ദി​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​ബാ​ച്ച്ല​ർ​ ​പാ​ർ​ട്ടി​ ​D​’​E​U​X​ൽ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​ചാ​ക്കോ​ച്ച​ൻ​ ​എ​ത്തു​ന്നു​ണ്ട്.​വ​ൻ​താ​ര​നി​ര​യി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​ഒ​ക്ടോ​ബ​റി​ൽ​ ​റി​ലീ​സ് ​ചെ​യ്യും.


Business ⏭️

Back to top button