NEWS
ആംബുലൻസുകൾക്കു പോലും കടന്നുപോകാൻ കഴിയില്ല, രാവിലെ ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് രാത്രി വരെ; കുരുങ്ങി ഇത്തിക്കര

ചാത്തന്നൂർ ∙ ദേശീയപാതയുടെ ശോച്യാവസ്ഥ കാരണം ഇത്തിക്കരയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്. റോഡ് സഞ്ചാരയോഗ്യമാക്കുമെന്നു പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും ഒന്നും ഫലംകാണാതെ ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലയുകയാണ്.ശനിയാഴ്ച രാവിലെ പത്തരയോടെ ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രി വരെ തുടർന്നു. മൈലക്കാട് മുതൽ ചാത്തന്നൂർ തിരുമുക്ക് വരെ വാഹനങ്ങൾ കുടുങ്ങി. തോരാതെ പെയ്യുന്ന മഴയ്ക്കിടെ പൊലീസ് വളരെ ബുദ്ധിമുട്ടി ഗതാഗതം നിയന്ത്രിച്ചെങ്കിലും വാഹന നിര കിലോമീറ്ററുകളോളം നീണ്ടു. ആംബുലൻസുകൾക്കു പോലും കടന്നുപോകാൻ കഴിഞ്ഞില്ല. ഏറെ നാളായി തുടരുന്ന ഗതാഗത പ്രശ്നത്തിനു സത്വര നടപടി ഉണ്ടായില്ലെങ്കിൽ ഓണത്തിരക്ക് വർധിക്കുന്നതോടെ അതിരൂക്ഷമാകും.
Fashion ⏭️


