NEWS
മൊട്ടുസൂചിയും സേഫ്റ്റി പിന്നും ധാരാളം, റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ്ങിൽ നിന്നു ബൈക്ക് കടത്താൻ വിദഗ്ധൻ; വാഹനങ്ങൾ കണ്ടെത്തി

ചങ്ങനാശേരി ∙ മൊട്ടുസൂചിയും സേഫ്റ്റിപിന്നും ഉപയോഗിച്ച് കവർന്ന ഇരുചക്രവാഹനങ്ങൾ ചങ്ങനാശേരി പൊലീസ് കണ്ടെത്തി. വെളിയനാട് സ്വദേശി രാഹുൽ രാജേഷ് (23) ചങ്ങനാശേരിയിൽനിന്നു മോഷ്ടിച്ച 2 ബൈക്കുകളും ഒരു സ്കൂട്ടറുമാണ് ചങ്ങനാശേരി ഡിവൈഎസ് പി എസ്.ആഷാദ്, ചങ്ങനാശേരി എസ്എച്ച്ഒ എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ കണ്ടെത്തിയത്.റെയിൽവേ സ്റ്റേഷനുകളുടെ പാർക്കിങ് ഏരിയയിൽനിന്ന് ഇരുചക്രവാഹനങ്ങൾ കടത്തുന്നതിൽ വിദഗ്ധനാണ് രാഹുൽ. മൊട്ടുസൂചിയും സേഫ്റ്റിപിന്നും മാത്രമാണ് ആയുധം. സോളർ പോസ്റ്റിൽ വലിഞ്ഞുകയറി ബാറ്ററി മോഷ്ടിക്കാനും വിരുതനാണ്. ഇതിനായി പ്രത്യേക വ്യായാമ മുറ പരിശീലിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. അസാമാന്യ മെയ്‌വഴക്കം കൊണ്ട് പൊലീസിൽ നിന്നു പലതവണ വഴുതിപ്പോയി. അടുത്തിടെയാണ് ഇയാൾ അറസ്റ്റിലായത്.
Fashion ⏭️

