NEWS
കെ.കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളജ്: അടുത്ത അധ്യയനവർഷം 100 എംബിബിഎസ് സീറ്റിൽ പ്രവേശനത്തിന് തത്വത്തിൽ അംഗീകാരം

തിരുവനന്തപുരം∙ തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളജായ കെ.കരുണാകരൻ മെമ്മോറിയൽ ഗവ.മെഡിക്കൽ കോളജിൽ അടുത്ത അധ്യയന വർഷം 100 എം.ബി.ബി.എസ് സീറ്റിൽ പ്രവേശനം അനുവദിക്കാമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി ആരോഗ്യമന്ത്രി കെ.മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ തത്വത്തിൽ ധാരണയായി. കോടികൾ മുടക്കി 10 വർഷം മുമ്പ് കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടും എം.ബി.ബി.എസ് പഠനം ആരംഭിക്കാൻ കഴിയാതെ പോയത് കുറ്റകരമായ അനാസ്ഥയാണെന്ന് ജെ.പി.നഡ്ഡ പറഞ്ഞു. ഇതിനോടകം 1,100 കുട്ടികൾക്ക് ഇവിടെ എംബിബിഎസ് പഠനത്തിന് അവസരമൊരുങ്ങുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായും കെ.മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.എൻ.എച്ച്.എമ്മിനുള്ള ഫണ്ട് കേരളത്തിന് അപര്യാപ്തമാണെന്ന് കേന്ദ്രമന്ത്രിയെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. ഫണ്ട് കഴിയുന്ന മുറയ്ക്ക് പരിധി വർധിപ്പിക്കാമെന്ന് നഡ്ഡ പറഞ്ഞു. സാംക്രമികേതര രോഗങ്ങൾക്കുള്ള മരുന്നുകൾ, ചില ക്യാൻസർ മരുന്നുകൾ കൂടാതെ ഇന്ത്യയിൽ ലഭ്യമല്ലാത്ത ചില മരുന്നുകളുടെ ആവശ്യകതയും കേന്ദ്രമന്ത്രിയെ സംഘം ബോധ്യപ്പെടുത്തിയതോടെ മരുന്നുകൾ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് നഡ്ഡ പറഞ്ഞു. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനുള്ള കേന്ദ്രസഹായം വർദ്ധിപ്പിക്കും.
Fashion ⏭️


