NEWS
ധർമേന്ദ്ര പ്രധാനു പകരം നിർമല സീതാരാമൻ; അമിത് ഷാ ഉപപ്രധാന മന്ത്രി; ഡൽഹിയിൽ തിരക്കിട്ട നീക്കങ്ങൾ?

കോട്ടയം ∙ നീറ്റ് ചോർച്ചയിലെ സിജെപി സമരം തണുപ്പിക്കാൻ ധർമേന്ദ്ര പ്രധാന് പകരം നിർമല സീതാരാമനെ വിദ്യാഭ്യാസ മന്ത്രിയാക്കുമോ ? സമവായ ചർച്ചയുടെ ഭാഗമായി ഏതാനും നിർദേശങ്ങൾ മോദിയുടെ പരിഗണനയിൽ. അതേ സമയം സിജെപി സമരം മൂലം നേരത്തേ നിശ്ചയിച്ചിരുന്ന മന്ത്രി സഭാ പുനസംഘടനയിൽ അവസാന വട്ടം തിരുത്തലുകൾ വരുത്തിയെന്നാണ് സൂചന. അതിൽ പ്രധാനം ധർമേന്ദ്ര പ്രധാന്റെ വകുപ്പുമാറ്റമാണ്. നേരത്തേ മന്ത്രിമാരായ പ്രധാനും പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവും സംഘടനയിലേക്ക് തിരികെ പോകുമെന്നും മുൻ മന്ത്രി അനുരാഗ് താക്കൂർ തിരികെ എത്തുമെന്നും സൂചകളുണ്ടായിരുന്നു. എന്നാൽ പ്രധാനെ ഇപ്പോൾ മന്ത്രിസ്ഥാനത്തു നിന്ന് ഒഴിവാക്കുന്നത് സിജെപി സമരത്തിന് മുന്നിൽ മുട്ടുമടക്കിയെന്ന് ധാരണ പരത്തുമെന്ന് പ്രധാന മന്ത്രിക്ക് ആശങ്കയുണ്ട്. അതിനാൽ പ്രധാന്റെ മാറ്റം വകുപ്പു മാറ്റത്തിൽ ഒതുങ്ങിയേക്കും. പുതിയ ബിജെപി നിതിൻ നബീന്റെ സംഘടനാ ടീം രൂപവൽക്കരിക്കാനും അടുത്തിടെ എൻഡിഎയിൽ എത്തിയ സഖ്യകക്ഷികൾക്ക് മന്ത്രി സ്ഥാനം നൽകുന്നതിനും വേണ്ടിയാണ് പുനസംഘടന ആലോചിച്ചത്. മന്ത്രി ജോർജ് കുര്യനും സ്ഥാനം ഒഴിഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച 17 ഉന്നത ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചത് പുനസംഘടനയ്ക്ക് മുന്നോടിയാണെന്ന് ശ്രുതി പരന്നിരുന്നു.∙ ശക്തികാന്ത ദാസ് ധനമന്ത്രിയാകുമോ, രാഘവ് ചദ്ദയ്ക്ക് ഏതു വകുപ്പ്പുനസംഘടന സംബന്ധിച്ച ചർച്ചകളിൽ ഏറ്റവും മുന്നിലുള്ളത് ഉപ പ്രധാന മന്ത്രി സ്ഥാനമാണ്. അമിത് ഷാ ഉപപ്രധാനമന്ത്രിയാകുമെന്നാണ് ഊഹാപോഹങ്ങൾ. എങ്കിൽ ബിജെപിയുടെ ഭാവി നേതൃത്വത്തിലേക്കും ഇതു ചൂണ്ടുപലകയാണ്. അക്കാര്യത്തിൽ ആർഎസ്എസ് നിലപാട് നിർണായകമാകും. ബംഗാൾ പിടിച്ചെടുത്തതും ടിഎംഎസിയും എഎപിയും അടക്കമുള്ള പാർട്ടികളെ പിളർത്തിയതും പാർട്ടിയിൽ അമിത് ഷായുടെ സ്വാധീനം കൂട്ടിയിരുന്നു. അതിനിടെ അയോധ്യ സ്വർണക്കൊള്ളയുടെ വാർത്തകൾ പുറത്തു വന്നത് ഈ ദിശയിലുള്ള നീക്കങ്ങളുടെ ആക്കം കുറച്ചുവെന്നും പറയുന്നു. വാജ്പേയി സർക്കാരിന്റെ അവസാന വർഷങ്ങളിൽ എൽ.കെ. അഡ്വാനിയെ ഉപമുഖ്യമന്ത്രി ആക്കിയിരുന്നു.
Fashion ⏭️


